ജിഷയുടെ പോസ്റ്റ്മോർട്ടം നടത്തിയത് പി ജി വിദ്യാർഥി - തെളിവുകൾ ശേഖരിച്ചതും പ്രാഥമിക പരിശോധന നടത്തിയതും ഒറ്റയ്ക്ക്, പ്രഫസർ ക്ലാസ് എടുക്കാൻ പോയി !

പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമവിദ്യാർത്ഥിനി ജിഷയുടെ പോസ്റ്റ്മോർട്ടത്തിന്റെ മുഖ്യ ചുമതല വഹിച്ചത് പി ജി വിദ്യാർത്ഥിയെന്ന് റിപ്പോർട്ട്. മെഡിക്കൽ കോളജ് അസോഷ്യേറ്റ് പ്രഫസറും പി ജി വിദ്യാർഥിയും ചേർന്നാണു പോസ്റ്റ്മോർട്ടം നടത്തിയതെന്ന് ജോയിന്റ് മെഡിക്കൽ വിദ

ആലപ്പുഴ| aparna shaji| Last Modified ബുധന്‍, 11 മെയ് 2016 (17:22 IST)
പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമവിദ്യാർത്ഥിനി ജിഷയുടെ പോസ്റ്റ്മോർട്ടത്തിന്റെ മുഖ്യ ചുമതല വഹിച്ചത് പി ജി വിദ്യാർത്ഥിയെന്ന് റിപ്പോർട്ട്. മെഡിക്കൽ കോളജ് അസോഷ്യേറ്റ് പ്രഫസറും പി ജി വിദ്യാർഥിയും ചേർന്നാണു പോസ്റ്റ്മോർട്ടം നടത്തിയതെന്ന് ജോയിന്റ് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ ശ്രീകുമാരി നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.

മൃതദേഹത്തിന്റെ പ്രാഥമിക പരിശോധനക്കും സംഭവസ്ഥലം പരിശോധിച്ച് തെളിവുകൾ ശേഖരിച്ചതും വിദ്യാർത്ഥി തന്നെയെന്നും റിപ്പോർട്ടുണ്ട്. മൃതദേഹത്തിലെ പ്രധാനപ്പെട്ട കഴുത്തു മുറിച്ചുള്ള പരിശോധന അസോഷ്യേറ്റ് പ്രഫസർ‌ നേരിട്ടാണു ചെയ്തതെന്ന് റിപ്പോർട്ടിൽ പറയുന്നു. അതിനു ശേഷം പ്രധാനപ്പെട്ട ബാഹ്യപരിശോധനകൾ വിദ്യാർഥിയെ ഏൽപ്പിച്ച് പ്രഫസർ ക്ലാസ് എടുക്കാൻ പോയി.

അതേസമയം, പോസ്റ്റ്മോർട്ടം നടത്തിയത് പരിശീലനത്തിന്റെ ഭാഗമായാണെന്നും അതിൽ തെറ്റില്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. പിജി വിദ്യാർഥി ശേഖരിച്ചു കൊണ്ടുവന്ന വിവരങ്ങൾ അസോഷ്യേറ്റ് പ്രഫസർ പരിശോധിച്ചു. ഇക്കാരണങ്ങളാൽ പോസ്റ്റ്മോർട്ടം സംബന്ധിച്ച കാര്യങ്ങളിൽ തെറ്റില്ലെന്നാണ് നിഗമനം.


ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :