1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Jisha murder case; trial will start by December 5

ആളൂര്‍ കേസ് മുഴുവനായി പഠിച്ചില്ല; ജിഷ വധക്കേസ് വിചാരണ ആരംഭിക്കുന്നത് ഡിസംബറിലേക്ക് മാറ്റി

ജിഷ വധക്കേസ്: വിചാരണ ആരംഭിക്കുന്നത് ഡിസംബര്‍ അഞ്ചിലേക്ക് മാറ്റി

അഡ്വ ബി എ ആളൂര്‍
വിവാദമായ പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ വിചാരണ ആരംഭിക്കുന്നത് ഡിസംബര്‍ അഞ്ചിലേക്ക് മാറ്റി. കേസില്‍ ഇന്ന് വിചാരണ ആരംഭിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍, പ്രതിയായ അമീര്‍ ഉള്‍ ഇസ്ലാമിനു വേണ്ടി ഹാജരായ അഡ്വ ബി എ ആളൂര്‍ കൂടുതല്‍ സമയം ആവശ്യപ്പെടുകയായിരുന്നു.
 
രേഖകള്‍ ശേഖരിക്കുന്നതിനു വേണ്ടിയായിരുന്നു ആളൂര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടത്. ഇത് അംഗീകരിച്ച കോടതി വിചാരണ ആരംഭിക്കുന്നത് ഡിസംബര്‍ അഞ്ചിലേക്ക് മാറ്റുകയായിരുന്നു.
 
നിയമപരമായി ലഭിക്കേണ്ട പല രേഖകളും പ്രതിഭാഗത്തിന് ഇതുവരെ ലഭിച്ചിട്ടില്ല. ഇക്കാരണത്താല്‍, ഈ രേഖകള്‍ ശേഖരിക്കാനും അവ പഠിക്കാനും സമയം വേണമെന്നുമായിരുന്നു ആളൂര്‍ കോടതിയില്‍ ബോധിപ്പിച്ചത്.
 
അതേസമയം, ജിഷ വധക്കേസില്‍ തുടരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ജിഷയുടെ പിതാവ് പാപ്പു സമര്‍പ്പിച്ച ഹര്‍ജിയില്‍ നവംബര്‍ പത്തിന് വിധി പറയും.
അടുത്ത ലേഖനം
തീവ്രവാദക്കുറ്റം ചുമത്തി ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ രണ്ട് നയതന്ത്രജ്ഞരെ പാകിസ്ഥാന്‍ പുറത്താക്കി