ഇസ്ലാമാബാദ്|
Last Modified ബുധന്‍, 2 നവംബര്‍ 2016 (18:59 IST)
ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ രണ്ട് നയതന്ത്രജ്ഞരെ പാകിസ്ഥാന്‍ പുറത്താക്കി. തീവ്രവാദക്കുറ്റം ചുമത്തിയാണ് പുറത്താക്കല്‍. കൊമേഴ്സ്യല്‍ കൌണ്‍സിലര്‍ രാജേഷ് കുമാര്‍ അഗ്നിഹോത്രി, പ്രസ് ഓഫീസര്‍ ബല്‍ബീര്‍ സിംഗ് എന്നിവരെയാണ് പുറത്താക്കിയത്.
നയതന്ത്രജ്ഞരുടെ പുറത്താക്കല്‍ പാക് ന്യൂസ് ചാനല്‍ ജിയോ ടിവിയാണ് റിപ്പോര്‍ട്ട് ചെയ്തത്. പാകിസ്ഥാനില്‍ വിധ്വംസകപ്രവര്‍ത്തനം നടത്തിയതിനാണ് നടപടിയെന്നും ജിയോ ടി വി റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ, ചാരപ്രവര്‍ത്തനം നടത്തിയതിന് പാക് ഹൈകമ്മീഷന്‍ ഉദ്യോഗസ്ഥനെ
ഇന്ത്യ പുറത്താക്കിയിരുന്നു. ഇതിന് പ്രതികാരമായാണ് പുതിയ നടപടി.
അതേസമയം, ഇന്ത്യൻ രഹസ്യന്വേഷണ വിഭാഗമായ റോയുടെ ചാരനാണ് ബല്‍ബീര്‍ സിങ് എന്നാണ് ജിയോ ടിവി പുറത്തുവിട്ട വാര്‍ത്ത. ഇദ്ദേഹം ഐ ബിക്ക് വേണ്ടി പ്രവര്‍ത്തിക്കുകയാണെന്നും വാര്‍ത്തയില്‍ പറയുന്നുണ്ട്.