ജെസ്‌ന ജീവിച്ചിരിപ്പുണ്ടെന്ന് കർണ്ണാടക പൊലീസ്, കേസിൽ നിർണായക വഴിത്തിരിവ് !

Last Updated: തിങ്കള്‍, 28 ജനുവരി 2019 (18:27 IST)
മുക്കൂട്ടുതറയിൽ നിന്നും കാണാതായ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനി ജെസ്‌ന ജീവിച്ചിരിപ്പുണ്ട് എന്ന നീർണ്ണായ വെളിപ്പെടുത്തലുമായി കർണ്ണാടക പൊലീസ്. ഇതു സംബന്ധിച്ച തെളിവുകൾ കർണ്ണാടക പൊലീസ് കേരള പൊലീസിന് കൈമാറിയതായാണ് റിപ്പോർട്ടുകൾ.

ജെസ്നക്കായി രാജ്യ വ്യാപകമായി തന്നെ കേരളാ പൊലീസ് അന്വേഷണം നടത്തിവരികയാണ് എന്നാൽ ജെസ്‌ന എവിടെയാണ് എന്നതു സംബന്ധിച്ച വിവരം പൊലീസിന് ലഭിച്ചിരുന്നില്ല. അതേസമയം ജെസ്‌ന തിരോധാന കേസുമായി മുന്നോട്ടുപോകേണ്ടതില്ല എന്ന നിലപാ‍ടിലാണ് ഇപ്പോൾ കേരളാ പൊലീസ്. ജെസ്‌ന തിരികെ എത്തി എന്ന അധികം വൈകാതെ തന്നെ കേൾക്കുമെന്നാണ് കേരള പൊലീസ് വ്യക്തമാക്കുന്നത്.

കഴിഞ്ഞ മാർച്ച് 22നാണ് ബന്ധുവീട്ടിലേക്ക് പുറപ്പെട്ട ജെസ്‌നയെ കാണാതാവുന്നത്. തുടർന്ന് ജെസ്നയെ കണ്ടെത്തുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി അന്വേഷണം ആരംഭിക്കുകയായിരുന്നു. മുണ്ടക്കയം ബസ്റ്റാൻഡിന് സമീപത്തെ കടയിലെ സി സി ടി വി ദൃശ്യങ്ങളിളെ അടിസ്ഥാനപ്പെടുത്തിയാണ് കേസിൽ പൊലീസിന്റെ അന്വേഷണം പുരോഗമിച്ചിരുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :