അനുബന്ധ വാര്‍ത്തകള്‍
- വേശ്യ എന്ന് വിളിച്ചുതിന് ഭർത്താവിനെ കൊലപ്പെടുത്തിയ ഭാര്യക്കെതിരെ കൊലക്കുറ്റം ചുമത്താനാക്കില്ലെന്ന് സുപ്രീം കോടതി !
- ‘ചില കാര്യങ്ങൾ തുറന്നു പറയാനുണ്ട്‘; കനകദുർഗക്ക് പറയാനുള്ളത് പുറത്തുവന്നാൽ സർക്കാർ കുടുങ്ങും ?
- സോഷ്യൽ മീഡിയ അറ്റാക്കൊന്നും ഒരു പ്രശ്നമേയല്ല, ടോളിവുഡിലേക്ക് ചേക്കേറാൻ തയ്യാറെടുത്ത് പ്രിയ വാര്യർ !
- ജിയോ സിംപിളാണ്, ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് എളുപ്പത്തിലാക്കി ജിയോ റെയിൽ ആപ്പ് !
- ഇനി ദിലീപിന്റെ സവാരികൾക്ക് കൂട്ട് ബി എം ഡബ്ല്യു സെവൻ സീരീസ് !
ഷവോമി തന്നെ മുന്നിൽ, രാജ്യത്ത് ഏറ്റവുമധികം സ്മാർട്ട്ഫോണുകൾ വിറ്റഴിച്ച കമ്പനി എന്ന ബഹുമതി ഷവോമിയുടെ കയ്യിൽ ഭദ്രം
ഡൽഹി: രാജ്യത്ത് ഏറ്റവുമധികം സ്മാർട്ട്ഫോണുകൾ വിറ്റഴിച്ച സ്മാർട്ട്ഫോൺ നിർമ്മാതാക്കൾ എന്ന ബഹുമതി സ്വന്തമാക്കിയിരിക്കുകയാണ് ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഷവോമി. രാജ്യത്തെ സ്മാർട്ട്ഫോൺ വിപണിയിൽ 27 ശതമാനമാണ് ഷവോമിയുടെ വിഹിതം.
22 ശതമാനം വിപണി വിഹിതവുമായി സാംസങ്ങാണ് രണ്ടാംസ്ഥാനത്ത്. 2018ലെ എല്ലാ പാദങ്ങളിലും ഷവോമി തന്നെയാണ് മുന്നിട്ടുനിന്നിരുന്നത്. കുറഞ്ഞ വിലയിൽ മികച്ച സ്മാർട്ട്ഫോണുകൾ വിപണിയിലെത്തിച്ചാണ് ഷവോമി ചുരുങ്ങിയ കാലയളവുകൊണ്ട് ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ ആധിപത്യം സ്ഥാപിച്ചത്.
48 കോടി സ്മാർട്ട്ഫോൺ ഉപയോക്താക്കളാണ് ഇന്ത്യയിലുള്ളത്. കഴിഞ്ഞ വർഷം ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ 10 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. കൌണ്ടർ പോയന്റ് റിസേർച്ചിന്റെ കണക്കുകൾ പ്രകാരം ചൈന കഴിഞ്ഞാൽ ലോകത്തെ ഏറ്റവും വലിയ സ്മാർട്ട്ഫോൺ വിപണി ഇന്ത്യയാണ്.
അടുത്ത ലേഖനം