പത്തനാപുരം|
Last Modified വ്യാഴം, 7 മെയ് 2015 (16:28 IST)
കാണ്ടാമൃഗത്തെപ്പോലും ലജ്ജിപ്പിക്കുന്ന തൊലിക്കട്ടിയാണ് ഉമ്മന്‍ചാണ്ടിക്കെന്ന് കെ.ബി. ഗണേഷ്കുമാര്‍ എംഎല്‍ എ. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതിയില്‍ പിഎച്ച് ഡി നേടിയ ഉമ്മന്‍ചാണ്ടി രാജിവെക്കണം ഗണേശ് പറഞ്ഞു. കാണ്ടാമൃഗത്തെപ്പോലും ലജ്ജിപ്പിക്കുന്ന തൊലിക്കട്ടിയാണ് ഉമ്മന്‍ചാണ്ടിക്കും കെ.എം. മാണിക്കും കെ. ബാബുവിനും. ആര്‍.എസ്.പി അഖിലേന്ത്യാ സെക്രട്ടറി ചന്ദ്രചൂഡന്റെ അഭിപ്രായങ്ങള്‍ മന്ത്രിസഭയുടെ അഴിമതി സംബന്ധിച്ച യാഥാര്‍ത്ഥ്യം വെളിവാക്കുന്നതാണ്. ഇതിനെ മന്ത്രി ഷിബു തള്ളിപറഞ്ഞത് അഴിമതിക്കാരുടെ തണല്‍ പറ്റുന്നതിനാലാണ്.
യു.ഡി.എഫ് സര്‍ക്കാറിനെതിരായ അഴിമതിയാരോപണത്തില്‍ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിന് മുമ്പില്‍ എല്‍ഡിഎഫ് സംഘടിപ്പിച്ച ജനപ്രതിനിധികളുടെ സത്യഗ്രഹത്തില്‍ കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ളയും കെബി ഗണേഷ്കുമാര്‍ എംഎല്‍എയും പങ്കെടുത്തിരുന്നു.