യുഡിഎഫ് സര്‍ക്കാര്‍ അഴിമതിയുടെ മലിനജലത്തില്‍ മുങ്ങിനില്‍ക്കുന്നു: പന്ന്യന്‍

 യുഡിഎഫ് സര്‍ക്കാര്‍ , സിപിഐ , പന്ന്യന്‍ രവീന്ദ്രന്‍ , മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി , ബജറ്റ്
തിരുവനന്തപുരം| jibin| Last Modified ബുധന്‍, 29 ഏപ്രില്‍ 2015 (17:52 IST)
അഴിമതിയുടെ മലിനജലത്തില്‍ മുങ്ങിനില്‍ക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മന്ത്രിമാര്‍ക്കും അതിന്റെ ദുര്‍ഗന്ധംപോലും തിരിച്ചറിയാനാകുന്നില്ലെന്നും. നാലു വര്‍ഷത്തെ ഭരണംകൊണ്ട് യുഡിഎഫ് സര്‍ക്കാര്‍ അഴിമതി ഒരു കുറ്റമല്ലാതാക്കിയെന്നും നേതാവ് പന്ന്യന്‍ രവീന്ദ്രന്‍.

അഴിമതിയുടെയും അനാശാസ്യത്തിന്റെയും കേന്ദ്രമാണ് സെക്രട്ടേറിയറ്റ്. പുറത്ത് പറയാന്‍ സാധിക്കാത്ത കാര്യങ്ങളാണ് ഇവിടെ നടക്കുന്നത്. ബജറ്റ് വിറ്റ് കാശാക്കിയശേഷം ഖജനാവില്‍ പണമില്ളെന്നു പറഞ്ഞ് സാധാരണക്കാരനുമേല്‍ നികുതിഭാരം അടിച്ചേല്‍പിക്കുകയാണെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. ബജറ്റ് വിറ്റ് കാശാക്കിയശേഷം ഖജനാവില്‍ പണമില്ളെന്നു പറഞ്ഞ് സാധാരണക്കാരനുമേല്‍ നികുതിഭാരം അടിച്ചേല്‍പ്പിക്കുകയാണ് യു.ഡി.എഫ് സര്‍ക്കാര്‍. അഴിമതിക്കാരും ആഭാസന്മാരുമല്ലാത്തവരെയെല്ലാം പുറത്താക്കുന്നതിലാണ് മുഖ്യമന്ത്രിയും സംഘവും ശ്രദ്ധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അഴിമതി ആഭാസ ഭരണത്തില്‍നിന്ന് മലയാളക്കരയെ രക്ഷിക്കുകയെന്ന’ മുദ്രാവാക്യവുമായി നാഷനല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ് നടത്തുന്ന രക്ഷാമാര്‍ച്ച് സെക്രട്ടേറിയറ്റ് നടയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു പന്ന്യന്‍ രവീന്ദ്രന്‍.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :