തിരുവനന്തപുരം|
Last Modified വെള്ളി, 13 മാര്‍ച്ച് 2015 (12:28 IST)
ജമീലാ പ്രകാശം എം എല്‍ എ സ്പീക്കര്‍ക്ക് പരാതി നല്‍കി. ഡൊമിനിക് പ്രസന്റേഷന് എതിരെയാണ് പരാതി നല്‍കിയത്. ജാതി പറഞ്ഞ് അപമാനിച്ചു എന്ന് കാണിച്ചാണ് പരാതി. അതിനിടെ വനിതാ എംഎല്‍എമാരെ വസ്ത്രാക്ഷേപം ചെയ്‌തെന്ന് സിപി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു.
അതിനിടെ ജമീല പ്രകാശത്തെ ശിവദാസന്‍ നായരും, കെ.കെ ലതികയെ വാഹിദ് എംഎല്‍എ കയ്യേറ്റം ചെയ്തുവെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ഇതിനെതിരെ പ്രത്യാരോപണവുമായി ഭരണപക്ഷ എം എല്‍ എമാരും രംഗത്തെത്തി.
ജമീലാ പ്രകാശം തന്റെ കൈയ്യില്‍ കടിച്ചതായി ശിവദാസന്‍ നായര്‍ പറഞ്ഞു.