കുടുംബത്തില്‍ നിന്ന് ഒരു പെണ്‍കുട്ടിക്ക് കൂടി കുടുംബശ്രീയില്‍ അംഗത്വം നല്‍കും: മന്ത്രി കെടി ജലീല്‍

കണ്ണൂര്‍| സജിത്ത്| Last Modified ഞായര്‍, 17 ഡിസം‌ബര്‍ 2017 (13:15 IST)
കുടുംബശ്രീയില്‍ ഇനി മുതല്‍ പെണ്‍കുട്ടികള്‍ക്കും അംഗത്വം നല്‍കുമെന്ന് തദ്ദേശസ്വയം ഭരണവകുപ്പ് മന്ത്രി കെടി ജലീല്‍. ഒരു കുടുംബത്തില്‍ നിന്ന് ഒരു പെണ്‍കുട്ടിക്ക് കൂടിയായിരിക്കും അംഗത്വം നല്‍കുകയെന്നും കുടുംബശ്രീ കണ്ണൂര്‍ ജില്ലാ മിഷന്റെ കീഴിലെ ‘സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി.

വിദ്യാസമ്പന്നരായ പെണ്‍കുട്ടികള്‍ കുടുംബശ്രീ പോലുള്ള സംഘടനകളിലേക്ക് കടന്നു വരുന്നത് കുടുംബശ്രീയുടെ വളര്‍ച്ചക്ക് ഏറെ സഹായകരമാകുമെന്നും മന്ത്രി പറഞ്ഞു. നിലവില്‍ ഒരു കുടുംബത്തില്‍ നിന്ന് ഒരു സ്ത്രീയ്ക്ക് മാത്രമേ കുടുംബശ്രീയില്‍ അംഗത്വമെടുക്കാന്‍ കഴിയൂ. സംഘടനാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഈ പുതിയ സംവിധാനം വരുന്നതോടെ പെണ്‍കുട്ടികള്‍ക്ക് കൂടി അംഗത്വം നല്‍കാനാണ് പദ്ധതി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :