ഒരു തെരുവു നായയെ പിടിച്ചാല്‍ കിട്ടുന്ന പണം എത്രയാണെന്ന് അറിയാമോ?

ഒരു തെരുവു നായയെ പിടിച്ചാല്‍ കിട്ടുന്ന പണം അറിയണോ?!

AISWARYA| Last Updated: ബുധന്‍, 17 മെയ് 2017 (10:58 IST)
തെരുവു നായ്ക്കളെ പിടിക്കാന്‍ സര്‍ക്കാര്‍ കുടുംബശ്രീ മൈക്രോ സംരംഭക യൂണിറ്റിന്റെ വേതനം കൂട്ടി. 1000 രൂപയായിരുന്നു നല്‍കിയിരുന്നത് എന്നാല്‍ അത് ഉയര്‍ത്തി 2100 രൂപയാക്കി. സംസ്ഥാനത്ത് 58 യൂണിറ്റുകളാണ് തെരുവു നായ്ക്കളെ പിടിക്കാന്‍ പ്രവര്‍ത്തിക്കുന്നത്.
306 കുടുംബശ്രീ അംഗങ്ങള്‍ ആണ് യൂണിറ്റുകളിലായി ഉള്ളത്.

തൃശ്ശൂരിലാണ് കൂടുതല്‍ അംഗങ്ങള്‍ ഉള്ളത്. 64 അംഗങ്ങളും 12 യൂണിറ്റുമാണ്. രണ്ട് യൂണിറ്റുകളും അഞ്ച് അംഗങ്ങളുമുള്ള കോഴിക്കോട് ആണ് കുറവ്. തെരുവു നായ്ക്കളെ പിടിക്കാന്‍ 2000 അംഗങ്ങള്‍ക്ക് സര്‍ക്കാര്‍ പട്ടിപിടുത്തത്തില്‍ പ്രത്യേക പരിശീലനം നല്‍കിയിരുന്നു. 2016ല്‍ നവംബറില്‍ യൂണിറ്റുകളെ അംഗീകരിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :