പഞ്ചായത്തുകളില്‍ വിജിലന്‍സ് പരിശോധന ആവശ്യമില്ല: കെ ടി ജലീല്‍

പഞ്ചായത്തുകളില്‍ വിജിലന്‍സ് പരിശോധന വേണ്ട

തിരുവനന്തപുരം| Aiswarya| Last Updated: ശനി, 1 ഏപ്രില്‍ 2017 (14:30 IST)
പഞ്ചായത്തുകളില്‍ വിജിലന്‍സ് പരിശോധന ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മന്ത്രി കെ ടി ജലീല്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. പരാതി രഹസ്യമായാണ് നലകിയത്. മാര്‍ച്ച് മാസത്തില്‍ പഞ്ചായത്തുകളില്‍ വിജിലന്‍സ് പരിശോധന ഒഴിവാക്കണമെന്നാണ് അദ്ദേഹത്തിന്റെ പരാതിയില്‍ ആവശ്യപ്പെടുന്നത്.

ഈ പരാതി വിജിലന്‍സ് ഡയറക്ടറുടെ പുറത്താകലിന് വഴിയൊരുക്കി എന്ന് സൂചനയുണ്ട്. അഴിമതിയുടെ കാര്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് മുന്നില്‍. അത് ഉറപ്പാക്കുന്ന റിപ്പോര്‍ട്ട് ഈയിടെയാണ് പുറത്തുവന്നത്. ഇതിന് പിന്നാലെയാണ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി പഞ്ചായത്തുകളിലെ വിജിലന്‍സ് പരിശോധന ഒഴിവാക്കണമെന്ന് കാണിച്ച് മുഖ്യമന്ത്രിക്ക് കത്ത് നല്‍കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :