ജഗതിക്ക് 5.90 കോടി നഷ്ടപരിഹാരം

തിരുവനന്തപുരം| Last Updated: വെള്ളി, 5 ഡിസം‌ബര്‍ 2014 (18:05 IST)
വാഹനാപകടത്തില്‍ പരിക്കേറ്റ ജഗതി ശ്രീകുമാറിന് 5.9 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഇന്‍ഷുറന്‍സ്
കമ്പനി സമ്മതിച്ചു. തിരുവനന്തപുരം ലീഗല്‍ സര്‍വീസ് അതോറിറ്റി അദാലത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്.
നാളത്തെ അദാലത്തില്‍ ഇത് സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകും. നേരത്തെ 10.5 കോ:ടി ആവശ്യപ്പെട്ടാണ് ജഗതിയുടെ കുടുംബം കോടതിയെ സമീപിച്ചത്.

കഴിഞ്ഞ 2012 മാര്‍ച്ച് പത്തിന് പുലര്‍ച്ചെ 4.30നാണ് വാഹനാപകടം ഉണ്ടാകുന്നത്. ജഗതി സഞ്ചരിച്ചിരുന്ന ഇന്നോവ കാര്‍ കാലിക്കറ്റ് സര്‍വകലാശാലക്കടുത്ത് പാണമ്പ്ര വളലാല്‍ വച്ച്
ദേശീയപാത പാണമ്പ്ര വളവിലെ ഡിവൈഡറില്‍ ഇടിച്ച് കയറുകയായിരുന്നു. അപകടത്തില്‍
ജഗതിക്കും ഡ്രൈവര്‍ സുനില്‍കുമാറും ഗുരുതരമായി പരുക്കേറ്റിരുന്നു.

ഇതേത്തുടര്‍ന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജഗതി കോടതിയെ സമീപിച്ചിരുന്നു. തിരുവനന്തപുരം വാഹനപകട നഷ്ടപരിഹാര ട്രൈബ്യൂണലിലാണ് ഹര്‍ജി ഫയല്‍ ചെയ്തത്.ഡ്രൈവറെയും ഇന്‍ഷ്വറന്‍സ് കമ്പനിയെയും എതിര്‍കക്ഷികളാക്കിയാണ് ഹര്‍ജി നല്‍കിയിരുന്നത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :