തിരുവനന്തപുരം|
jibin|
Last Modified ബുധന്‍, 12 നവംബര്‍ 2014 (15:24 IST)
ബാര്‍ ലൈസന്‍സ് പ്രശ്‌നം പരിഹരിക്കുന്നതിന് ധമന്ത്രി കെഎം മാണി അഞ്ചു കോടി രൂപ കോഴ ആവശ്യപ്പെട്ടുവെന്ന് ആരോപണം ഉന്നയിച്ച ബാറുടമ ബിജു രമേശിനെതിരെ മന്ത്രി കെഎം മാണി വക്കീല്‍ നോട്ടീസ് അയച്ചു.
ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകനായ ശ്രീകുമാര്‍ മുഖേന പത്തു കോടി രൂപ ആവശ്യപ്പെട്ടാണ് മാണി മാനനഷ്ട കേസിന് നോട്ടീസ് അയച്ചത്. ബാറുകള്‍ തുറക്കുന്നതിനായി അഞ്ചു കോടി രൂപ കെഎം മാണി ആവശ്യപ്പെട്ടുവെന്നും. അതില്‍ ഒരു കോടി രൂപ മൂന്നു ഘട്ടങ്ങളായി പാലായിലെ മാണിയുടെ വീലെത്തി നല്‍കിയെന്നും. പണം നല്‍കിയതിന്റെ തെളിവ് കൈവശമുണ്ടെന്നും ബിജു രമേശ് പറഞ്ഞിരുന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.