ജേക്കബ് തോമസിന്റെ ആവശ്യം; വിഷയത്തില്‍ യെച്ചൂരി നയം വ്യക്തമാക്കി - തീരുമാനമെടുക്കേണ്ടത് ഒരാള്‍

ജേക്കബ് തോമസ് വിഷയത്തിൽ സർക്കാർ ഉചിതമായ തീരുമാനമെടുക്കുമെന്ന് യെച്ചൂരി

  jacob thomas , sitaram yechury , pinararayi vijayan , വിജിലന്‍സ് ഡയറക്‍ടര്‍ , ജേക്കബ് തോമസ് , വിഎസ് അച്യുതാനന്ദന്‍
തിരുവനന്തപുരം| jibin| Last Modified ബുധന്‍, 19 ഒക്‌ടോബര്‍ 2016 (17:59 IST)
വിജിലന്‍സ് ഡയറക്‍ടര്‍ സ്ഥാനത്തു നിന്നും മാറ്റണമെന്ന ജേക്കബ് തോമസിന്റെ ആവശ്യം മുഖ്യമന്ത്രി പിണറായി വിജയന്‍ അംഗീകരിക്കില്ലെന്ന സൂചനകള്‍ പുറത്തുവരുമ്പോള്‍ വിഷയത്തിൽ സർക്കാർ ഉചിതമായ തീരുമാനമെടുക്കുമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.

സ്‌ഥാനത്തുനിന്നും ജേക്കബ് തോമസിനെ മാറ്റേണ്ടതില്ലെന്നാണ് രാവിലെ ചേര്‍ന്ന സെക്രട്ടറിയേറ്റ് യോഗത്തില്‍ തീരുമാനമായത്. യോഗത്തില്‍ യെച്ചൂരിയും പങ്കെടുത്തിരുന്നു. പുന്നപ്രവയലാർ വാരാചരണത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാനാണ് യെച്ചൂരി കേരളത്തിലെത്തിയത്.

ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദനും ജേക്കബ് തോമസിനെ പിന്തുണയ്‌ക്കുന്ന സാഹചര്യത്തില്‍ ജേക്കബ് തോമസിനെ തത്സ്ഥാനത്തു നിന്നും നീക്കിയേക്കില്ലെന്നാണ് റിപ്പോര്‍ട്ട്. ജേക്കബ് തോമസിനെ മാറ്റുക എന്നത് തിരിച്ചടിയുണ്ടാക്കുമെന്നും ജനങ്ങള്‍ക്കിടെയില്‍ നിന്ന് പ്രതിഷേധം ഏറ്റുവാങ്ങുന്നതിന് കാരണമാകുമെന്നുമാണ് സര്‍ക്കാര്‍ വിശ്വസിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :