ജേക്കബ് തോമസ് തുടര്‍ന്നേക്കും; കോടിയേരി മുഖ്യമന്ത്രിയുമായി സംസാരിച്ചു - വിജിലന്‍സ് മേധാവിക്ക് സിപിഎമ്മിന്റെ പിന്തുണ

ജേക്കബ് തോമസ് വിജിലന്‍സ് മേധാവിസ്ഥാനത്ത് തുടരും

  jacob thomas , pinarayi vijayan , CPM , kodiyeri balakrishnan , ജേക്കബ് തോമസ് , കോടിയേരി ബാലകൃഷ്‌ണന്‍ , സി പി എം , വിജിലന്‍സ് ഡയറക്‍ടര്‍ , തത്ത
തിരുവനന്തപുരം| jibin| Last Modified ബുധന്‍, 19 ഒക്‌ടോബര്‍ 2016 (19:17 IST)
വിജിലന്‍സ് ഡയറക്‍ടര്‍ സ്ഥാനത്ത് ജേക്കബ് തോമസ് തുടര്‍ന്നേക്കും. വിജിലന്‍സ് മേധാവിയെ മാറ്റേണ്ട സാഹചര്യമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു. അവൈലബിള്‍ സംസ്ഥാന സെക്രട്ടറിയറ്റ് യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്.

ജേക്കബ് തോമസിന്റെ ആവശ്യം മുഖ്യമന്ത്രി പിണറായി വിജയന്‍ അംഗീകരിക്കാത്തതും സിപിഎം അദ്ദേഹത്തിന് പിന്തുണ നല്‍കുകയും ചെയ്‌തോടെയാണ് ജേക്കബ് തോമസിനെ തത്സ്ഥാനത്തു നിന്നും നീക്കേണ്ടെന്ന തീരുമാനം അണിയറയിലുണ്ടായത്.

ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദനും ജേക്കബ് തോമസിനെ പിന്തുണയ്‌ക്കുന്ന സാഹചര്യത്തില്‍ മറിച്ചൊരു തീരുമാനം സര്‍ക്കാ‍രില്‍ നിന്നുണ്ടാകില്ല. ജേക്കബ് തോമസ് വിഷയത്തില്‍ സര്‍ക്കാരാണ് തീരുമാനമെടുക്കേണ്ടതെന്നാണ് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കിയിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :