വിജിലന്‍സ് അന്വേഷണം ആനയെ ഉറുമ്പിനെക്കൊണ്ട് കടിപ്പിക്കുന്നതു പോലെ - ജേക്കബ് പുന്നൂസ്

വിജിലന്‍സിന് ആളും അര്‍ത്ഥവും നല്‍കണം

DGP , jacob punnoose , vigilance , police ജേക്കബ് പുന്നൂസ് , ആന , വിജിലന്‍സ് , സര്‍ക്കാര്‍
തിരുവനന്തപുരം| jibin| Last Modified ചൊവ്വ, 12 ജൂലൈ 2016 (19:56 IST)
സംസ്ഥാനത്തെ വിജിലന്‍സ് സംവിധാനത്തെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ഡിജിപിയും വിജിലന്‍സ് ഡയറക്ടറുമായിരുന്ന ജേക്കബ് പുന്നൂസ് രംഗത്ത്.

വിജിലന്‍സ് അന്വേഷണം അഴിമതിക്കാരനായ ആനയെ ഉറുമ്പിനെ കൊണ്ട് കടിപ്പിക്കുന്നതു പോലെയാണെന്ന് ജേക്കബ് പുന്നൂസ് പറഞ്ഞു.

സംസ്ഥാനത്തെ വിജിലന്‍സിനെ കൊണ്ട് പ്രത്യേകിച്ച് കാര്യമില്ലെന്ന് വിമര്‍ശിച്ച ജേക്കബ് പുന്നൂസ് സംവിധാനം കാര്യക്ഷമമാക്കാന്‍ വിജിലന്‍സിന് ആളും അര്‍ത്ഥവും നല്‍കണമെന്നും കൂട്ടിച്ചേര്‍ത്തു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :