മുന്‍മന്ത്രി സി എന്‍ ബാലകൃഷ്‌ണന്റെ പിഎ ലിജോ ജോസഫിനെതിരെ വിജിലന്‍സ് കേസ്; ലിജോ ഒരു കോടിയിലേറെ രൂപയുടെ അനധികൃതസ്വത്ത് സമ്പാദിച്ചതായി വിജിലന്‍സ്

മുന്‍മന്ത്രി സി എന്‍ ബാലകൃഷ്‌ണന്റെ പിഎ ലിജോ ജോസഫിനെതിരെ വിജിലന്‍സ് കേസ്; ലിജോ ഒരു കോടിയിലേറെ രൂപയുടെ അനധികൃതസ്വത്ത് സമ്പാദിച്ചതായി വിജിലന്‍സ്

തൃശൂര്‍| JOYS JOY| Last Updated: വ്യാഴം, 7 ജൂലൈ 2016 (09:36 IST)
കഴിഞ്ഞ യു ഡി എഫ് സര്‍ക്കാരിന്റെ സഹകരണമന്ത്രി ആയിരുന്ന സി എന്‍ ബാലകൃഷ്‌ണന്റെ പി എ ലിജോ ജോസഫിനെതിരെ വിജിലന്‍സ് കേസെടുത്തു. അനധികൃതര്‍ സ്വത്ത സമ്പാദനവുമായി ബന്ധപ്പെട്ടാണ് ലിജോ ജോസഫിനെതിരെ കേസെടുത്തിരിക്കുന്നത്. ഒരു കോടിയിലേറെ രൂപയുടെ അനധികൃതസ്വത്ത് ലിജോ ജോസഫ് സമ്പാദിച്ചതായി വിജിലന്‍സ് കണ്ടെത്തിയിരുന്നു.

അനധികൃതസ്വത്ത് സമ്പാദിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് തൃശൂര്‍ അരണാട്ടുകരയിലുള്ള ലിജോയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ് നടത്തുകയാണ്. എറണാകുളം വിജിലന്‍സ് സ്പെഷ്യല്‍ സ്ക്വാഡ് രാവിലെ ഏഴുമണിക്ക് ലിജോയുടെ വീട്ടിലെത്തി റെയ്ഡ് ആരംഭിച്ചു.വിജിലന്‍സ് ഡയറക്‌ടറുടെ നിര്‍ദ്ദേശപ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :