പാലക്കാട്|
JOYS JOY|
Last Modified ശനി, 9 ജൂലൈ 2016 (18:22 IST)
മലബാര്‍ സിമന്റ്സ് അഴിമതിക്കേസില്‍ വിജിലന്‍സ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഫ്ലൈ ആഷ് ഇറക്കുമതിയായി ബന്ധപ്പെട്ടും ബാങ്ക് ഗ്യാരന്റി നല്കിയതിലുള്ള ക്രമക്കേടുകള്‍ സംബന്ധിച്ചുമാണ് കേസുകള്‍.
അഴിമതിക്കേസില്‍ സര്‍ക്കാരിനേയും വിജിലന്‍സിനേയും ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ച പശ്ചാത്തലത്തില്‍ ആയിരുന്നു വിജിലന്‍സ് രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. ത്വരിതാന്വേഷണ റിപ്പോര്‍ട്ടില്‍ ഇടപാടുകളില്‍ ഇളവു നല്കിയും മറ്റും 2.7 കോടി രൂപയുടെ ക്രമക്കേട് നടെന്നെന്നാണ് ഉള്ളത്.
മലബാര്‍ സിമന്റ്സിലെ ഇപ്പോഴത്തെ എം ഡി കെ പത്മകുമാര്‍, ഡെപ്യൂട്ടി മാര്‍ക്കറ്റിങ് മാനേജര്‍ ജി വേണുഗോപാല്‍, ആര്‍ക്ക് വുഡ് ആന്‍ഡ് മെറ്റല്‍ എം ഡി വി എം രാധാകൃഷ്‌ണന്‍, മലബാര്‍ സിമന്റ്സ് ലീഗല്‍ ഓഫീസര്‍ പ്രകാശ് ജോസഫ്, മുന്‍ എം ഡി എം സുന്ദരമൂര്‍ത്തി, ആര്‍ക്ക് വുഡ് മുന്‍ എക്സിക്യുട്ടിവ് ഡയറക്ടര്‍ എസ് വടിവേലു എന്നിവരെ പ്രതി ചേര്‍ത്താണ് കേസ്. പാലക്കാട് യൂണിറ്റാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.