ശമ്പളം നൽകാൻ 65 കോടി വേണം, സർക്കാരിനോട് കെഎസ്ആർടിസി

അഭിറാം മനോഹർ| Last Modified ശനി, 30 ജൂലൈ 2022 (17:36 IST)
ജീവനക്കാർക്ക് ശമ്പളം നൽകാൻ സർക്കാരിനോട് 65 കോടി രൂപ ആവശ്യപ്പെട്ട് കെഎസ്ആർടിസി. ജൂലായ് മാസത്തെ ശമ്പളം നൽകാൻ ഇനിയും 26 കോടി രൂപ വേണം. അടുത്ത മാസം മുതൽ അഞ്ചാം തീയതി ശമ്പളം നൽകണമെന്ന് ഹൈക്കോടതി ഉത്തരവ് നിലനിൽക്കുന്നുമുണ്ട്.

79 കോടി രൂപയാണ് ഒരു മാസത്തെ ശമ്പളം നൽകാൻ കെഎസ്ആർടിസിക്ക് ആവശ്യമുള്ളത്. കഴിഞ്ഞ മാസങ്ങളിൽ പരമാവധി 50 കോടി രൂപയാണ് സർക്കാർ കെഎസ്ആർടിസിക്ക് ശമ്പളത്തിനായി നൽകിയത്. നിലവിൽ 3500 കോടിക്ക് മുകളിലാണ് കെഎസ്ആർടിസിയുടെ നഷ്ടം. ഏകദേശം 180 കോടി രൂപയാണ് കെഎസ്ആർടിസിക്ക് വരുമാനമായി ലഭിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :