ഐ.എസ്.ആർ.ഒ ചാരക്കേസിൽ സിബി മാത്യൂസ് നമ്പിനാരായണനെ അറസ്റ്റ് ചെയ്തത് തെളിവില്ലാതെയെന്ന് സി.ബി.ഐ കുറ്റപത്രം

എ കെ ജെ അയ്യർ| Last Updated: ബുധന്‍, 10 ജൂലൈ 2024 (20:07 IST)
തിരുവനന്തപുരം : ഐ.എസ്. ആര്‍. ഒ ചാരക്കേസില്‍ മുന്‍ ഡി.ജി.പി സിബി മാത്യൂസ് ശാസ്ത്രജ്ഞനായ നമ്പി നാരായണനെ അറസ്റ്റ് ചെയ്തത് തെളിവില്ലാതെയെന്ന് സി.ബിഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. ഇതില്‍ മുന്‍ സി.ഐ എസ് വിജയനാണ് ഐ.എസ്.ആര്‍.ഒ ചാരക്കേസ് കെട്ടിച്ചമച്ചതെന്നും പറയുന്നു.

മുന്‍ പോലീസ് ഉദ്യോഗസ്ഥന്ദം ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥരും ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെയാണ് സി.ബി.ഐ കുറ്റപത്രം നല്‍കിയത്.
അന്ന് സി ഐ ആയിരുന്ന എസ്.വിജയന്‍ മറിയം റഷീദയ്‌ക്കെതിരെ തിരുവനന്തപുരത്തെ വഞ്ചിയൂര്‍ പോലീസ് സ്റ്റേഷനില്‍ തെളിവുകള്‍ ഇല്ലാതെ കേന്നെടുപ്പിച്ചു എന്നും സി.ബി.ഐ കുറ്റപത്രത്തില്‍ പറയുന്നു. ഇവരെ അന്യായമായി തടങ്കലില്‍ വയ്ച്ച് ബി ടീമിനെക്കൊണ്ട് ചോദ്യം ചെയ്യാന്‍ അനുവദിച്ചു എന്നും കസ്റ്റഡിയില്‍ വച്ചു പീഡിപ്പിച്ചു കുറ്റസമ്മതം നടത്താനായിരുന്നു പീഡനം എന്നുമാണ് കുറ്റപത്രത്തില്‍ പറയുന്നത്.

ഇവരെ ഹോട്ടല്‍ മുറിയില്‍ വച്ചു കടന്നു പിടിച്ചതിലെ പ്രകോപനമാണ് കേസെന്നും എസ്.ഐ.ടി കസ്റ്റഡിയില്‍ ഉള്ളപ്പോള്‍ പോലും ഐ.ബി ഉദ്യേഗസ്ഥര്‍ നിയമവിരുദ്ധമായ ചോദ്യം ചെയ്തതായും സി.ബി.ഐ കണ്ടെത്തിയിട്ടുണ്ട്. ഇതിനൊപ്പം വ്യാജ രേഖകള്‍ ഉണ്ടാക്കിയത് അന്വേഷണ സംഘത്തിലെ സി.ഐ ജോഷ്വാ ആയിരുന്നു എന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.

തന്റെ ബോസ് ആയ സിബി
മാത്യൂസിനു വേണ്ടി കൃത്രിമ രേഖ ഉണ്ടാക്കി എന്നുമാണ് സി.ബി.ഐയുടെ കണ്ടെത്തല്‍. ഇതിനൊപ്പം മുന്‍ ഐ.ബി ഉദ്യോഗസ്ഥന്‍ ജയപ്രകാശ് കസ്റ്റഡിയില്‍ വച്ച് നമ്പി നാരായണനെ മര്‍ദ്ദിച്ചു എന്നും കുറ്റപത്രത്തില്‍ പറയുന്നു.

എഫ്.ഐ.ആറില്‍ ആകെ 18 പ്രതികള്‍ ഉണ്ടായിരുന്നതില്‍ 13 പേരെ ഒഴിവാക്കി നിലവില്‍ മുന്‍ എസ്.പി.എസ് വിജയന്‍, മുന്‍ ഡിജിപി സിബി മാത്യൂസ്, മുന്‍ ഡി.ജി.പി ആര്‍ ശ്രീകുമാര്‍, മുന്‍ സി.ഐ കെ.കെ. ജോഷ്വാ, മുന്‍ ഐബി ഉദ്യോഗസ്ഥന്‍ജയ പ്രകാശ് എന്നിവരാണ് പ്രതികള്‍




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :