അനുബന്ധ വാര്‍ത്തകള്‍
- ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലൂടെ നമുക്ക് എന്തെല്ലാം സേവനങ്ങള്‍ ലഭ്യമാകും
- പത്തനംതിട്ടയില്‍ 21കാരി അസുഖമാണെന്ന് പറഞ്ഞ് ആശുപത്രിയിലെത്തി; യുവതി രണ്ടുദിവസം മുന്‍പ് പ്രസവിച്ചതറിഞ്ഞ് ഞെട്ടി വീട്ടുകാര്‍
- പെട്രോൾ പമ്പിലെ ശുചിമുറികൾ പൊതുശൗച്യാലയമല്ല, ഇടക്കാല ഉത്തരവ് പ്രഖ്യാപിച്ച് കേരള ഹൈക്കോടതി
- ഒന്നര വയസ്സുകാരനെ ഉള്‍പ്പെടെ 50തോളം പേരെ കടിച്ച തെരുവുനായ ചത്തു; ഭീതിയിലായി കണ്ണൂര്‍ നഗരം
- June 18: ഇന്നത്തെ മന്ത്രിസഭായോഗ തീരുമാനങ്ങള്‍
പനിക്ക് ചികിത്സ തേടിയെത്തിയ എട്ടു വയസ്സുകാരന് കൊടുത്ത പാരസെറ്റമോള്‍ ഗുളികയില്‍ ഇരുമ്പ് കമ്പി
ഡോക്ടര്‍ എഴുതിയ കുറിപ്പില്‍ നിന്ന് വാങ്ങിയ മരുന്നിലാണ് വലിപ്പമുള്ള കമ്പി കഷണം കിട്ടിയത്.
പനിക്ക് ചികിത്സ തേടിയെത്തിയ എട്ടു വയസ്സുകാരന് കൊടുത്ത പാരസെറ്റമോള്‍ ഗുളികയില്‍ ഇരുമ്പ് കമ്പി. മണ്ണാര്‍ക്കാട് നഗരസഭയുടെ കീഴിലുള്ള ജനകീയ ആരോഗ്യ കേന്ദ്രത്തില്‍ പോയി ഡോക്ടറെ കാണിച്ചതിനെ തുടര്‍ന്ന് ഡോക്ടര്‍ എഴുതിയ കുറിപ്പില്‍ നിന്ന് വാങ്ങിയ മരുന്നിലാണ് വലിപ്പമുള്ള കമ്പി കഷണം കിട്ടിയത്.
പെരുമ്പടാരിയില് ഹാസീഫ് റാബിയ ദമ്പതികളുടെ മകന് അഹമ്മദ് റസ്വിക്കാണ് ഗുളികയില്‍ ഇരുമ്പ് കമ്പി കിട്ടിയത്. രാത്രി ഭക്ഷണം കഴിച്ചശേഷം ഗുളിക കഴിക്കുന്നതിനുവേണ്ടി ഗുളിക പൊട്ടിച്ചപ്പോഴാണ് കമ്പി കണ്ടത്. ചെറിയ കുട്ടിയായതിനാല്‍ ഗുളിക പകുതിയായി മുറിച്ച് കഴിക്കാനാണ് ഡോക്ടര്‍ നിര്‍ദ്ദേശിച്ചിരുന്നത്. മുറിച്ചു നോക്കിയപ്പോഴാണ് കമ്പി കണ്ടെത്തിയത്.