അനുബന്ധ വാര്‍ത്തകള്‍
- Exclusive: സ്വരാജ് ജയിച്ചാല്‍ മന്ത്രിസഭ പുനഃസംഘടന; നിലമ്പൂരിനു മന്ത്രിസ്ഥാനം ഉറപ്പ്
- സമസ്തയില്‍ ജനാധിപത്യത്തിന് ഇടമുണ്ട്; പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്
- Bakrid 2025: ഇന്ന് ബലിപെരുന്നാൾ; ലോകമെമ്പാടും ബക്രീദ് ആഘോഷം
- 'താരങ്ങളാണെന്ന ബലത്തിൽ കാടടച്ച് വെടിവെക്കരുത്': സർക്കാരിനെ ചോദ്യം ചെയ്ത പാർവതിയോട് വിധു വിൻസെന്റ്
- കേരളത്തിലെ ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ച ആളാണ് പിണറായി, വെള്ളിത്താലത്തിൽ വെച്ച് നീട്ടിയത് കെ സി വേണുഗോപാലെന്ന് മുഹമ്മദ് റിയാസ്
June 18: ഇന്നത്തെ മന്ത്രിസഭായോഗ തീരുമാനങ്ങള്‍
ഹൈക്കോടതി ജഡ്ജിമാരുടെ ഉപയോഗത്തിന് 32 വാഹനങ്ങള്‍ വാങ്ങുന്നതിന് അനുമതി നല്കി
Pinarayi Vijayan
June 18: Cabinet Decisions: മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഇന്നുചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റെ തീരുമാനങ്ങള്‍
ഗവ. പ്ലീഡര്‍ തസ്തിക സൃഷ്ടിക്കും
ഹൈക്കോടതിയില്‍ സീനിയര്‍ ഗവണ്മെന്റ് പ്ലീഡര്‍മാരുടെയും ഗവണ്മെന്റ് പ്ലീഡര്‍മാരുടെയും മൂന്ന് വീതം അധിക തസ്തികകള്‍ സൃഷ്ടിക്കും.
വാഹനങ്ങള്‍ വാങ്ങുന്നതിന് അനുമതി
ഹൈക്കോടതി ജഡ്ജിമാരുടെ ഉപയോഗത്തിന് 32 വാഹനങ്ങള്‍ വാങ്ങുന്നതിന് അനുമതി നല്കി.
എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് & ടെക്നോളജിയുടെ ഉപയോഗത്തിന് പുതിയ വാഹനം വാങ്ങുന്നതിന് അനുമതി നല്കി.
പാട്ടത്തിന് നല്‍കും
തിരുവനന്തപുരം പേട്ട - കടകംപള്ളി വില്ലേജുകളിലായി സ്ഥിതി ചെയ്യുന്ന 9.409 ഏക്കര്‍ ഭൂമി എയര്‍ ഇന്ത്യ എന്‍ജിനീയറിംഗ് സര്‍വ്വീസസ് ലിമിറ്റഡിന് 10 വര്‍ഷത്തേക്ക് 3,51,84,072 രൂപ വാര്‍ഷിക നിരക്കില്‍ നിബന്ധനകളോടെ പാട്ടത്തിന് നല്‍കും.
ടെണ്ടര്‍ അംഗീകരിച്ചു
കൊല്ലം ജില്ലയിലെ 'Upgradation of Roads-Improvements to Ambalamkunnu- Poredom Road by laying DBM and BC in Kollam District (Ambalamkunnu-Roadvila- Poredom Road)-General Civil Work പ്രവൃത്തിക്കായി 9,21,12,386 രൂപയുടെ ടെണ്ടര്‍ അംഗീകരിച്ചു.
ഉത്തരവ് ഭേദഗതി
എറണാകുളം ജില്ലയില്‍ കുന്നത്തുനാട് താലൂക്കില്‍ ചേലാമറ്റം വില്ലേജില്‍ ടൗണ്‍ ബ്ലോക്ക് 11 -ല്‍ റീ സര്‍വ്വെ 1 - ല്‍ പ്പെട്ടതും ട്രാവന്‍കൂര്‍ റയോണ്‍സിന് മുന്‍പ് പാട്ടത്തിന് നല്കിയിരുന്നതുമായ 30 ഏക്കര്‍ ഭൂമി 64.13 കോടി രൂപ ന്യായവില ഈടാക്കി കിന്‍ഫ്രയ്ക്ക് വ്യാവസായിക പാര്‍ക്ക് സ്ഥാപിക്കുന്നതിനായി പതിച്ചു നല്കാന് തീരുമാനിച്ചിരുന്ന 20/03/2025-ലെ ഉത്തരവിലെ ഭൂമിവില പൊതു താല്പര്യാര്ത്ഥം 12.28 കോടി രൂപയായി പുതുക്കി നിശ്ചയിച്ച് ഉത്തരവ് ഭേദഗതി ചെയ്യും.