1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. A stray dog ​​that bit about 50 people

ഒന്നര വയസ്സുകാരനെ ഉള്‍പ്പെടെ 50തോളം പേരെ കടിച്ച തെരുവുനായ ചത്തു; ഭീതിയിലായി കണ്ണൂര്‍ നഗരം

ഇന്ന് മാത്രം 20 ഓളം പേരെ തെരുവ് നായകള്‍ അടിച്ചു.

A stray dog ​​that bit about 50 people
ഒന്നര വയസ്സുകാരനെ ഉള്‍പ്പെടെ 50തോളം പേരെ കടിച്ച തെരുവുനായ ചത്തു. ഇതോടെ ഭീതിയിലായിരിക്കുകയാണ് കണ്ണൂര്‍ നഗരം. രണ്ടുദിവസം കണ്ണൂര്‍ നഗരത്തില്‍ പരാക്രമണം നടത്തിയ നായയാണ് ഇന്ന് ചത്തത്. ഇന്ന് മാത്രം 20 ഓളം പേരെ തെരുവ് നായകള്‍ അടിച്ചു. നായയുടെ കടിയേറ്റ യുവതി കുഴഞ്ഞുവീഴുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
 
ഇതര സംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെ ഇരുപതോളം പേര്‍ക്കാണ് ഇന്ന് മാത്രം കടി കിട്ടിയത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് നഗരത്തിലെത്തിയ വര്‍ക്കും കടിയേറ്റിട്ടുണ്ട്. ജില്ലാ ആശുപത്രിയില്‍ മാത്രം ഇരുപതോളം പേര്‍ ചികിത്സ തേടിയെത്തി. പിറകിലൂടെ വന്നു കാലില്‍ കടിച്ച ശേഷം ഓടി രക്ഷപ്പെടുന്ന തെരുവു നായകളുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. എല്ലാവരെയും ഒരേ നായ അല്ല കടിച്ചതെന്നാണ് നിഗമനം. 
 
അതേസമയം നായയ്ക്ക് പേവിഷബാധ ഏറ്റിട്ടുണ്ടോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. നായ ശല്യം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ കോര്‍പ്പറേഷന്‍ യോഗത്തിനിടയില്‍ പ്രതിഷേധം നടത്തി. പിന്നാലെ എല്‍ഡിഎഫ് -യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റം ഉണ്ടായി.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
പെട്രോൾ പമ്പിലെ ശുചിമുറികൾ പൊതുശൗച്യാലയമല്ല, ഇടക്കാല ഉത്തരവ് പ്രഖ്യാപിച്ച് കേരള ഹൈക്കോടതി