അന്വേഷണത്തിന് ഐടി വകുപ്പിലെ സിസിടിവി ദൃശ്യങ്ങളാവശ്യപ്പെട്ട് കസ്റ്റംസ്

കൊച്ചി| അഭിറാം മനോഹർ| Last Modified വ്യാഴം, 9 ജൂലൈ 2020 (07:33 IST)
കൊച്ചി: ഐടി വകുപ്പിന് കീഴിൽ സ്വപ്‌നാ സുരേഷ് ജോലിചെയ്‌തിരുന്ന ഇടത്തെ മുഴുവൻ സിസിടിവി ദൃശ്യങ്ങളും ആവശ്യപ്പെട്ട് കസ്റ്റംസ് ഉന്നതോദ്യോഗസ്ഥൻ എ.ഡി.ജി.പി. മനോജ് എബ്രഹാമിന് കത്തയച്ചു. മുൻപ് ‌പലപ്പോളായി ഇതേയാവശ്യം കസ്റ്റംസ് ഉന്നയിച്ചിരുന്നെങ്കിലും പോലീസിന്റെ ഭാഗത്ത് നിന്ന് കാര്യമായ പ്രതികരണം ഉണ്ടാവാത്തതിനെ തുടർന്നാണ് ഔദ്യോഗികമായി കത്തയക്കാൻ കസ്റ്റംസ് തീരുമാനിച്ചത്.

സരിത്തിന്റെ പങ്കാളിയായ സന്ദീപ് നായർ പലപ്രാവശ്യം ഇവിടെയെത്തി സ്വപ്നയെ കണ്ടിട്ടുണ്ടെന്നാണ് സൂചന.അഞ്ചുവർഷം മുമ്പ് സ്വർണക്കടത്തിന് സന്ദീപിന്റെ പേരിൽ പോലീസ് കേസെടുത്തിരുന്നതായാണ് വിവരം.അതേസമയം സ്വർണം വാങ്ങാൻ സ്വപ്നയോ സരിത്തോ സ്വന്തം പണം ഉപയോഗിച്ചിട്ടില്ല. പല സ്വർണക്കടത്തിലും പണമിറക്കുന്ന രണ്ടുപേരാണ് ഇതിനും പിന്നിലെന്ന് സൂചനയുണ്ട്.ഇവർക്ക് പല ഉന്നതരുമായും ബന്ധമുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :