ചൗവിന്റെ മൃതദേഹം വീണ്ടെടുക്കാന്‍ ധൈര്യമുള്ളവര്‍ ആരുമില്ല; തീരത്തോട് അടുത്താല്‍ മരണമുറപ്പ് - ഉത്തരമില്ലാതെ പൊലീസ്

ചൗവിന്റെ മൃതദേഹം വീണ്ടെടുക്കാന്‍ ധൈര്യമുള്ളവര്‍ ആരുമില്ല; തീരത്തോട് അടുത്താല്‍ മരണമുറപ്പ് - ഉത്തരമില്ലാതെ പൊലീസ്

 andaman tribe , police , John Allen Chau , Sentinelese , US , ആൻഡമാൻ നിക്കോബാര്‍ , ജോണ്‍ അലൻ ചൗ , ദ്വീപ് , സെന്റിനല്‍ ദ്വീപ് , മൃതശരീരം
പോർട്ട് ബ്ലെയർ| jibin| Last Modified ശനി, 24 നവം‌ബര്‍ 2018 (20:03 IST)
ആൻഡമാൻ നിക്കോബാറിലെ ഉത്തര സെന്റിനല്‍ ദ്വീപിൽ കൊല്ലപ്പെട്ട അമേരിക്കന്‍ പൗരൻ ജോണ്‍ അലൻ ചൗവിന്റെ (27) മൃതദേഹം വീണ്ടെടുക്കാന്‍ സാധിച്ചേക്കില്ല. പുറത്തു നിന്നാര്‍ക്കും കടന്നു ചെല്ലാന്‍ സാധിക്കാത്തതും ദ്വീപിലെ ആളുകളുടെ ആക്രമണവുമാണ് ഇതിനു കാരണമായി പൊലീസ് ചൂണ്ടിക്കാട്ടുന്നത്.

ചൗവിന്റെ മരണത്തിന്റെ പേരില്‍ ദ്വീപ് നിവാസികൾക്കെതിരെ നിയമപരമായി നീങ്ങാൻ പൊലീസിന്
സാധിക്കില്ല.
മൃതദേഹം വീണ്ടെടുക്കാനായി എത്തുന്നവരുടെ ജീവന്‍ തന്നെ അപകടത്തിലാകുന്ന സാഹചര്യവുമുണ്ട്. ദ്വീപില്‍
നിരീക്ഷണം നടത്തി അപകടമുണ്ടാകില്ലെന്ന് വ്യക്തമായ ശേഷം മാത്രമെ തീരത്തേക്ക് അടുക്കാന്‍ കഴിയൂ എന്നും വിദഗ്ദര്‍ പറയുന്നു.

തീരങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന അപകട സാധ്യതകള്‍ എന്താല്ലാമെന്ന് പൊലീസിന് അറിയില്ല. സെന്റിനലി ഗോത്രക്കാര്‍ അപകടകാരികളും പുറത്തു നിന്നും ആളുകള്‍ എത്തിയാല്‍ അമ്പെയ്‌തു കൊലപ്പെടുത്തുകയും ചെയ്യും.

പതിനേഴാം തിയതി ചൗവിന്റെ രൂപസാദൃശ്യമുള്ള ഒരാളുടെ ശരീരം ഗോത്രവര്‍ഗക്കാര്‍ തീരത്തേക്ക് വലിച്ചിഴച്ച് കൊണ്ടു പോകുന്നത് മൽസ്യത്തൊഴിലാളികൾ കണ്ടതോടെയാണ് വിവരം പുറം ലോകമറിഞ്ഞത്. സെന്റിനലീസ് ഗോത്രക്കാരെ നേരിട്ടു കാണാന്‍ ഇയാള്‍ പലതവണ ശ്രമിച്ചിരുന്നു.

മത്സ്യത്തൊഴിലാളികൾക്ക് 25,000 രൂപ നൽകിയാണ് ചൗ ദ്വീപില്‍ എത്തിയത്. ഇവരെയാണ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്. യുവാവിന്റെ അമേരിക്കയിലുള്ള ബന്ധുക്കളെ വിവരം അറിച്ചിട്ടുണ്ട്. മൃതദേഹം വീണ്ടെടുക്കന്നതിനുള്ള നടപടികൾ തുടരുകയാണെന്നു ചെന്നൈയിലെ യുഎസ് കോണ്‍സുലേറ്റ് അറിയിച്ചു.

ആൻഡമാൻ നിക്കോബാർ തലസ്ഥാനമായ പോർട്ട് ബ്ലയറിൽനിന്ന് 50 കിലോമീറ്റർ അകലെയാണ് ഏഷ്യയിലെ തന്നെ ഏറ്റവും അപകടകാരികളായ ഗോത്ര‌വര്‍ഗക്കാര്‍ താമസിക്കുന്ന സെന്റിനല്‍ ദ്വീപുള്ളത്. 60 ചതുരശ്ര കിലോമീറ്ററാണ് വിസ്തീർണ്ണം.

പുറംലോകവുമായി ബന്ധമില്ലാതെ കഴിയുന്ന 40 ഗോത്രവംശജർ ഇവിടെയുണ്ടെന്ന് 2011ലെ സെൻസസ് പറയുന്നത്. 60000 വർഷമായി ഈ ഗോത്രവർഗം നിലവിലുണ്ട്.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :