‘സെക്സില്‍ ഏര്‍പ്പെട്ടിട്ട് വര്‍ഷങ്ങളായി, സഹായിക്കണം’ - പൊലീസുകാരനെ വിളിച്ചുവരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവതി പിടിയില്‍ ! - തകര്‍ന്ന കുടുംബബന്ധങ്ങളുടെ ഇരകള്‍

കുടുംബം, യുവതി, പീഡനം, പൊലീസ്, ദാമ്പത്യം, ഭാര്യ, ലൈംഗികത, Family, Couple, Police, Wife, Relation, Crime
BIJU| Last Updated: ശനി, 24 നവം‌ബര്‍ 2018 (18:25 IST)
ഏവരും കുടുംബം കെട്ടിയുയര്‍ത്തുന്നത് ദുര്‍ബലമായ അടിത്തറയിലാണ് എന്നതാണ് സത്യം. ചെറിയ ചില തെറ്റുകളില്‍ ബന്ധങ്ങള്‍ ശിഥിലമായിപ്പോകാം. ദാമ്പത്യം തകരാം. ബന്ധുക്കള്‍ ശത്രുക്കളാകാന്‍ അധികസമയമൊന്നും വേണ്ട. പല കുറ്റകൃത്യങ്ങളുടെയും യഥാര്‍ത്ഥ കാരണങ്ങള്‍ അന്വേഷിച്ചാല്‍ അതിന് പിന്നില്‍ തകര്‍ന്ന ബന്ധങ്ങളുടെ ദുരന്തകഥകള്‍ ഉണ്ടാകും.

2014 ഫെബ്രുവരി 28ന് അമേരിക്കയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒരു വാര്‍ത്തയാണ് ചുവടെ. പൊലീസിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഒരു യുവതിയാണ് വാര്‍ത്തയിലെ പ്രധാന കഥാപാത്രം. അവരുടെ കുടുംബബന്ധങ്ങളിലെ തകര്‍ച്ചയാണ് ആ കൃത്യത്തിലേക്ക് അവരെ നയിച്ചതെന്ന് വാര്‍ത്തയില്‍ നിന്ന് വ്യക്തമാണ്.

ആ റിപ്പോര്‍ട്ടിലൂടെ:

പൊലീസ് ഓഫീസറെ വീട്ടില്‍ വിളിച്ചുവരുത്തി സെക്സിന് നിര്‍ബന്ധിച്ച യുവതി അറസ്റ്റിലായി. ഫ്ലോറിഡയിലെ പുന്റ ഗോര്‍ഡയിലായിരുന്നു സംഭവം. എമര്‍ജന്‍സി നമ്പറായ 911ല്‍ വിളിച്ചാണ് ഇവര്‍ പൊലീസിനെ വീട്ടില്‍ വരുത്തിയത്.

മോണ്ടനസ് കോളോണ്‍ എന്ന വനിതയാണ് 911ല്‍ വിളിച്ചത്. തന്റെ സ്‌പോര്‍ട്സ് കാര്‍ മകന്‍ എടുത്തുകൊണ്ടുപോയെന്നായിരുന്നു പരാതി. മരിച്ചുപോയ ഭര്‍ത്താവിന്റെ കാര്‍ ആണ് അതെന്നും അത് തിരിച്ചുവേണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു. ഉടന്‍ തന്നെ പൊലീസ് അവരുടെ വീട്ടിലെത്തി.

എന്നാല്‍ വീട്ടിലെത്തിയ പൊലീസ് ഓഫിസര്‍ കണ്ടത് മദ്യലഹരിയില്‍ നില്‍ക്കുന്ന കോളോണിനെയാണ്. അശ്ലീല ചുവയുള്ള സംഭാഷണത്തോടെയാണ് ഇവര്‍ പൊലീസ് ഓഫീസറെ സ്വീകരിച്ചത്. താങ്കള്‍ സെക്സിയാണെന്നും വിവാഹിതനാണോ എന്നും അദ്ദേഹത്തോട് അവര്‍ചോദിച്ചു. തുടര്‍ന്ന് താനുമായി സെക്സ് ചെയ്യണമെന്ന് പൊലീസ് ഓഫിസറെ നിര്‍ബന്ധിച്ചു. വര്‍ഷങ്ങളായി താന്‍ സെക്സില്‍ ഏര്‍പ്പെട്ടിട്ട് എന്നും പറഞ്ഞു. ഓഫിസറുടെ നെഞ്ചില്‍ കൈവയ്ക്കാനും കടന്നുപിടിക്കാനും ശ്രമിച്ചു. ഒരുവിധത്തിലാണ് ഓഫിസര്‍ അവിടെ നിന്ന് രക്ഷപ്പെട്ടത്.

എന്നാല്‍ ഒരു മണിക്കൂറിന് ശേഷം ഈ സ്ത്രീ വീണ്ടും 911ല്‍ വിളിച്ചു. നേരത്തെ അവരുടെ വീട്ടിലെത്തിയ ഓഫീസര്‍ മറ്റൊരു ഓഫിസറെയും കൂട്ടിയാണ് ഇത്തവണ പോയത്. തുടര്‍ന്ന് എമര്‍ജന്‍സി നമ്പര്‍ ദുരുപയോഗം ചെയ്ത കുറ്റത്തിന് സ്ത്രീയെ അറസ്റ്റ് ചെയ്യുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :