മുന്‍ ഡിജിപി ആര്‍.ശ്രീലേഖയ്‌ക്കെതിരെ പ്രാഥമിക അന്വേഷണം തുടങ്ങി

Renuka Venu| Last Modified ചൊവ്വ, 12 ജൂലൈ 2022 (16:03 IST)

മുന്‍ ഡിജിപി ആര്‍.ശ്രീലേഖക്കെതിരെ പ്രാഥമിക അന്വേഷണം തുടങ്ങി പൊലീസ്. മനുഷ്യാവകാശ പ്രവര്‍ത്തക കുസുമം ജോസഫ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. ആരോപണമുന്നയിച്ച യൂട്യൂബ് വീഡിയോ പരിശോധിക്കും. പ്രാഥമിക അന്വേഷണത്തിനു ശേഷമായിരിക്കും കേസെടുക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുക.

മനുഷ്യാവകാശ പ്രവര്‍ത്തക കുസുമം ജോസഫ് തൃശൂര്‍ റൂറല്‍ പൊലീസ് മേധാവിക്കാണ് കഴിഞ്ഞ ദിവസം പരാതി നല്‍കിയത്. നിരവധി പേരെ പള്‍സര്‍ സുനി ബ്ലാക്ക് മെയില്‍ ചെയ്ത് പീഡിപ്പിച്ചത് അറിയാമെന്ന് യുട്യൂബ് ചാനലിലെ പരിപാടിയില്‍ ശ്രീലേഖ വെളിപ്പെടുത്തിയിരുന്നു. ഇതിനെതിരെയാണ് പരാതി. ക്രിമിനല്‍ കുറ്റകൃത്യത്തെപ്പറ്റി അറിഞ്ഞിട്ടും എന്തുകൊണ്ട് നടപടി എടുത്തില്ലെന്ന് പരാതിയില്‍ പറഞ്ഞിരിക്കുന്നു. പള്‍സര്‍ സുനിക്കെതിരെ കേസെടുത്തിരുന്നെങ്കില്‍ പല കുറ്റകൃത്യങ്ങളും തടയാമായിരുന്നു, കേസെടുക്കാത്തത് ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം ഗുരുതര തെറ്റാണെന്നും പരാതിയില്‍ ഉന്നയിച്ചിരിക്കുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :