കൊയിലാണ്ടിയില്‍ കടലില്‍ തോണി മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 12 ജൂലൈ 2022 (14:35 IST)
കൊയിലാണ്ടിയില്‍ കടലില്‍ തോണി മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി. മുത്തായത്ത് കോളനി ഷിഹാബിനേയാണ് കാണാതായത്. 27 വയസായിരുന്നു. ചൊവ്വാഴ്ച രാവിലെ എട്ടുമണിയോടെയാണ് അപകടം നടന്നത്. മീന്‍പിടിക്കുന്നതിനിടെ അതിശക്തമായ തിരയില്‍പെട്ട് തോണി മറിയുകയായിരുന്നു.

തോണിയിലുണ്ടായിരുന്ന രണ്ടുപേര്‍ നീന്തിരക്ഷപ്പെട്ടു. കാണാതായ ഷിഹാബിനായി തിരച്ചില്‍ തുടരുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :