ബസില്‍ കയറുന്നതിനിടെ വീണു; വിദ്യാര്‍ത്ഥിനിയുടെ കാല്‍പാദത്തിലൂടെ ചക്രം കയറിയിറങ്ങി

ഇന്നലെ രാവിലെ എട്ടേമുക്കാലോടെ ഐടിയു ബാങ്കിന് സമീപത്തെ ബസ് സ്റ്റോപ്പിലായിരുന്നു അപകടം

റെയ്‌നാ തോമസ്| Last Modified വ്യാഴം, 13 ഫെബ്രുവരി 2020 (09:12 IST)
ബസില്‍ കയറുന്നതിനിടെ തെന്നിവീണ വിദ്യാര്‍ത്ഥിനിയുടെ കാല്‍പാദത്തിലൂടെ ബസിന്റെ ചക്രം കയറിയിറങ്ങി. തൃശൂര്‍ ഇരിങ്ങാലക്കുടയിലാണ് അപകടമുണ്ടായത്. ഇന്നലെ രാവിലെ എട്ടേമുക്കാലോടെ ഐടിയു ബാങ്കിന് സമീപത്തെ ബസ് സ്റ്റോപ്പിലായിരുന്നു അപകടം.ഗുരുതരമായി പരിക്കേറ്റ പോട്ട സ്വദേശി ചെങ്ങിനിയാടന്‍ വീട്ടില്‍ നേഹ ജോണിനെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വിദ്യാര്‍ത്ഥി സ്‌കൂളിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. പോട്ടയില്‍ നിന്ന് മറ്റൊരു ബസില്‍ എത്തിയ നേഹ സ്‌കൂളിന് മുന്നിലൂടെ പോകുന്ന ബസില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ വീഴുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :