വാഴക്കുലയുടെ വില കുത്തനെ ഇടിഞ്ഞു; പ്രതിസന്ധിയിലായി ഏത്തവാഴ കർഷകർ

കഴിഞ്ഞ 10 വർഷത്തിനിടയിൽ കുറയുന്ന ഏറ്റവും കുറഞ്ഞ വിലയാണിത്.

റെയ്‌നാ തോമസ്| Last Modified ചൊവ്വ, 11 ഫെബ്രുവരി 2020 (09:38 IST)
വാഴക്കുലയുടെ കുത്തനെ ഇടിഞ്ഞതോടെ പ്രതിസന്ധിയിലായി വയനാട്ടിലെ ഏത്തവാഴ കർഷകർ. ഈ ആഴ്ച കിലോയ്ക്ക് 8 രൂപ വരെ വിലയിടിഞ്ഞു. കഴിഞ്ഞ 10 വർഷത്തിനിടയിൽ കുറയുന്ന ഏറ്റവും കുറഞ്ഞ വിലയാണിത്.

കഴിഞ്ഞയാഴ്ച കിലോയ്ക്ക് വില 12 രൂപവരെയെത്തി. ഈ ആഴ്ച അതിലും താഴ്ന്ന് 8 രൂപയ്ക്കുവരെ കുലവെട്ടിവില്‍ക്കേണ്ടിവന്നുവെന്നാണ് പറയുന്നത്. ഈ വർഷം ആദ്യം മുതൽ തുടങ്ങിയതാണ് വാഴക്കുലയുടെ വിലതകർച്ച.

എന്നാൽ പഴുത്ത നേന്ത്രപഴത്തിനോ നേന്ത്രക്കായകൊണ്ടുണ്ടാകുന്ന മറ്റ് ഉല്‍പന്നങ്ങള്‍ക്കോ വിപണിയില്‍ വില കുറഞ്ഞിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :