1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. informational commission

വിവരാവകാശ കമ്മീഷൻ നിയമനം; പട്ടികയിൽ നിന്നും സി പി എം നേതാവ് എ എ റഷീദിന്റെ പേര് ഗവർണർ വെട്ടി

വാർത്ത എ എ റഷീദ് വിവരാവകാശ കമ്മിഷൻ ഗവർണർ News A A Rasheed
വിവരക്കവകാശ കമ്മിഷൻ നിയമനത്തിനായി സർക്കാർ നൽകിയ പട്ടികയിൽ നിന്നും സി പി എം നേതാവ് എം എ റഷീദിന്റെ പേര് ഗവർണ്ണർ ജസ്റ്റിസ് പി സദാശിവം വെട്ടി. പട്ടികയിൽ എ എ റഷീദ് ഒഴികെയുള്ള മറ്റു നാലു പേരുടെ നിയമനത്തിനും ഗവർണ്ണർ അംഗീകാരം നൽകിയിട്ടുണ്ട്. 
 
സർവ്വകലാശാല അസിസ്റ്ററ്റ് നിയമനക്കേസിൽ ഉൾപ്പെട്ട എം എ റഷീദിനെ വിവരാവകാശ കമ്മിഷൻ നിയമന പട്ടികയിൽ ഉൾപ്പെടുത്തിയതിൽ നേരത്തെ ഗവർണ്ണർ സർക്കാരിനോട് വിശദീകരണം തേടിയിരുന്നു. എ എ റഷീദിനെക്കുറിച്ച് നിരവധി പരാതികൾലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു ഗവർണ്ണറുടെ നടപടി. 
 
എന്നാൽ പട്ടികയിൽ ഉൾപ്പെട്ടവരുടെ യോഗ്യത കാണിക്കുന്ന ബയോഡാറ്റ അടക്കമുള്ള രേഖകൾ ഉൾപ്പെടുത്തി അതേ പട്ടിക സർക്കാർ വീണ്ടും ഗവർണർക്ക് അയക്കുകയായിരുന്നു. ഇതേ തുടർന്നാണ് ഗവർണ്ണർ എ എ റഷീദ് ഒഴിച്ചുള്ള  മറ്റുനാലുപേരുടെ നിയമനത്തിനും അനുമതി നൽകാൻ അതീരുമാനിച്ചത്. ആര്‍.എല്‍ വിവേകാനന്ദന്‍, സോമനാഥന്‍ പിള്ള, പി.ആര്‍ ശ്രീലത, കെ.വി സുധാകരന്‍ എന്നിവരുടെ നിയമനത്തിനാണ് ഗവർണ്ണർ ജസ്റ്റിസ് പി സദാശിവം അനുമതി നൽകിയത്   
അടുത്ത ലേഖനം
മലയാളക്കരയ്ക്ക് ചരിത്ര മുഹൂര്‍ത്തം, സൂര്യയും ഇഷാനും ഇനി ദമ്പതികള്‍