പ്ലസ്ടു ഫലം പ്രഖ്യാപിച്ചു; 83.75 ശതമാനം വിജയം

പ്ലസ്ടു ഫലം പ്രഖ്യാപിച്ചു

Rijisha M.| Last Modified വ്യാഴം, 10 മെയ് 2018 (11:41 IST)
തിരുവനന്തപുരം: ഹയർ സെക്കൻഡറി രണ്ടാം വർഷ പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പ്ലസ് ടുവിന് 83.75 ഉം വിഎച്ച്എസ്‌സിക്ക്
90.24 ഉം ആണ് വിജയശതമാനം. വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥാണ് ഫലം പ്രഖ്യാപിച്ചത്.

സംസ്ഥാനത്ത് 3,09,065 വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി. പരീക്ഷയെഴുതിയതില്‍ 14,735 വിദ്യാര്‍ഥികള്‍ എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് ഗ്രേഡ് നേടിയിട്ടുണ്ട്. ഏറ്റവും കൂടുതൽ പേർ വിജയിച്ചത് കണ്ണൂരിൽ (86.75%), കുറവ് പത്തനംതിട്ടയിൽ (77.16%). മലപ്പുറത്താണ് ഏറ്റവും കൂടുതൽ എ പ്ലസുകൾ ലഭിച്ചത്.

പുനർ‌മൂല്യനിർണയത്തിനും സേ പരീക്ഷയ്ക്കും മെയ് 16 വരെ അപേക്ഷിക്കാം. പ്ലസ് വൺ പരീക്ഷാഫലം മേയ് അവസാനത്തോടെ പ്രഖ്യാപിക്കും. പ്ലസ് ടു ക്ലാസുകൾ ജൂൺ ഒന്നിനു തുടങ്ങും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :