പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ചു; കുഞ്ഞിനെ ഡോക്‌ടർ ദമ്പതികൾ വിറ്റു; 7 പേർക്കെതിരെ കേസ്

തുമ്പി ഏബ്രഹാം| Last Modified ബുധന്‍, 8 ജനുവരി 2020 (09:36 IST)
പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ച കുഞ്ഞിനെ വിറ്റ ഡോക്ടർ ദമ്പതികൾക്കെതിരെ പോക്സോ കേസ്. ജില്ലാ ആശുപത്രിയിലെ ഡോക്‌ടർ ദമ്പതികളടക്കം 7 പേർക്കെതിരെയാണ് കേസ് ചുമത്തിയിരിക്കുന്നത്. 2019 സെ‌പ്റ്റംബർ 22നാണു സ്വകാര്യ ആശുപത്രിയിൽ പെൺകുട്ടി ആൺകുഞ്ഞിനു ജന്മം നൽകിയത്.

പെൺകുട്ടി ആശുപത്രി വിടുമ്പോൾ നവജാത ശിശുവിനെ ഡോക്ടർമാർക്ക് കൈമാറി. അവർ കുഞ്ഞിനെ അതേ ആശുപത്രിയിലെ ജീവനക്കാരിയായ സലീനയുടെ മകൻ റോബിന് ഒന്നര ലക്ഷം രൂപയ്‌ക്ക് വിറ്റതായും പൊലീസ് പറഞ്ഞു.

മടിക്കേരി ജില്ലാ ഗവൺമെന്റ്മടിക്കേരിയിൽ സ്വകാര്യ ആശുപത്രി നഴ്സുമാരായ രമ്യ, കവിത, ജീവനക്കാരി സലീന, സലീനയുടെ മകൻ പിഎംറോബിൻ, ഭാര്യ സരളാമേരി എന്നിവർക്കെതിരെയാണു കേസ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :