Last Modified വ്യാഴം, 19 സെപ്‌റ്റംബര്‍ 2019 (09:32 IST)
ഡോക്ടർ ശകാരിച്ചതിനെ തുടർന്ന് സ്റ്റാഫ് നഴ്സ് കുഴഞ്ഞുവീണു. ഫാർമസി ഡ്യൂട്ടി നോക്കുന്നതിനിടയിൽ രോഗിയുടെ ബിപി നോക്കാൻ ഡോക്ടർ ആശയോട് ആവശ്യപ്പെട്ടപ്പോൾ താൻ ഫാർമസി ഡ്യൂട്ടിയിലാണെന്നും ബിപി നോക്കേണ്ടത് ഡോക്ടറാണെന്നും
ആശ പറഞ്ഞു. ഇതോടെയാണ് മറ്റ് രോഗികൾക്ക് മുന്നിൽ വച്ച് ആശയെ ഡോക്ടർ ശകാരിച്ചത്.
ഇതേ തുടർന്ന് ഇവർ കുഴഞ്ഞ് വീഴുകയായിരുന്നു. ആരോഗ്യനില മോശമായതിനെ തുടർന്ന് നഴ്സിനെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഓലത്താന്നി പിഎച്ച്‌സിയിലെ സ്റ്റാഫ് നഴ്സായ ആശയാണ് കുഴഞ്ഞ് വീണത്. ഇവർ ഹൃദ്രോഹിയാണ്. പിഎച്ച്‌സിയിലെ മെഡിക്കൽ ഓഫീസറായ ഡോ. ലിനി ശകാരിച്ചെന്നാണ് പരാതി. ആശ കഴിഞ്ഞ ദിവസം വീട്ടിൽ വീണ് ഇടത്തെ കൈയ്ക്ക് പരിക്കേറ്റിരുന്നു. കൈയ്യിൽ ബാൻഡേജുമായിരുന്നു ആശ ജോലിക്ക് വന്നത്. ഹൃദയവാൽവ് സംബന്ധമായ രോഗത്തിന് ചികിത്സ നടത്തിവരികയാണ് ആശ.