അനുബന്ധ വാര്‍ത്തകള്‍
- കസ്റ്റംസിനെ വിളിച്ചിട്ടില്ല, സ്വപ്നയുടെ വീട്ടിൽ നടത്തിയ പാർട്ടികളിൽ പങ്കെടുത്തത് മാനസിക സമ്മർദ്ദം കുറയ്ക്കാൻ: ശിവശങ്കറുടെ മൊഴി
- റിയ ഉപദ്രവിയ്ക്കുന്നതായി സുഷാന്ത് സന്ദേശമയച്ചു, മൊഴി നൽകി നടി, തെളിവുകൾ കൈമാറിയതായി സൂചന
- 10 +2 ഘടന ഒഴിവാക്കി, ഇനി 5+3+3+4; പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന് അംഗീകാരം
- മഴ ശക്തം: എട്ടു ഡാമുകളില്‍ നിന്നും ജലം ഒഴുക്കിവിടുന്നു
- വടക്കന്‍ കേരളത്തില്‍ മഴ ശക്തം; നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
ആഗസ്റ്റ് 20 വരെ കനത്ത മഴ ലഭിയ്ക്കുമെന്ന് മുന്നറിയിപ്പ്, കേരളം വീണ്ടും പ്രളയ ഭീതിയിൽ
തിരുവനന്തപുരം: ആഗസ്റ്റ് 20 വരെ കേരളത്തിൽ ശക്തമായ മഴ ലഭിയ്ക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട തിവ്ര മഴയ്ക്കും സാധ്യതയുണ്ട് എന്ന് കാലാസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. ഇതോടെ സംസ്ഥനം വീണ്ടും പ്രളയ ഭീതിയിലേയ്ക്ക് നീങ്ങുകയാണ്. സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിൽ കനത്ത മഴ തുടരുന്നു.
തിരുവനന്തപുരം, തൃശൂർ, ഇടുക്കി, കോട്ടയം ജില്ലകളിൽ ഇന്നലെ രാത്രി മുതൽ മഴയ്ക്ക് ശമനമുണ്ട്. കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ മലപ്പുറം, കോഴിക്കോട്, കണ്ണൂർ കാസഗോഡ്, ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട്, തൃശൂര്‍ , എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യ തൊഴിലാളികൾ കടലിൽ പോകരുത് എന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.