സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 31 മെയ് 2025 (17:30 IST)
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ കാലിക്കറ്റ് സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജ് ഓഫ്
അപ്ലൈഡ് സയന്‍സ് കോളേജുകളിലേക്ക്, 2025-26 അധ്യയന വര്‍ഷത്തില്‍ ബിരുദ ഓണേഴ്സ് പ്രോഗ്രാമുകളില്‍
കോളേജുകള്‍ക്ക് നേരിട്ട് അഡ്മിഷന്‍ നടത്താവുന്ന 50 ശതമാനം സീറ്റുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ www.ihrdadmissions.org വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി സമര്‍പ്പിക്കണം. പൊതു വിഭാഗത്തിലുള്ള വിദ്യാത്ഥികള്‍ക്ക് രജിസ്ട്രേഷന്‍ ഫീസ് 250 രൂപയും അധികമായി അപേക്ഷിക്കുന്ന ഓരോ കോളേജിനും 100 രൂപ എന്ന ക്രമത്തിലും അടയ്ക്കണം.
എസ്.സി/ എസ്.ടി വിഭാഗത്തിന് രജിസ്ട്രേഷന്‍ ഫീസ് 100 രൂപയും അധികമായി അപേക്ഷിക്കുന്ന ഓരോ കോളേജിനും 50 രൂപയും) മേയ് 30 രാവിലെ 10 മണി മുതല്‍ അപേക്ഷ ഓണ്‍ലൈനായി SBI Collect മുഖേന ഫീസ് അടച്ച് സമര്‍പ്പിക്കാം. ഓണ്‍ലൈനായി സമര്‍പ്പിക്കുന്ന അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിര്‍ദിഷ്ട അനുബന്ധങ്ങളും രജിസ്ട്രേഷന്‍ ഫീസ് ഓണ്‍ലൈനായി അടച്ച വിവരങ്ങളും സഹിതം പ്രവേശനത്തിന് തിരഞ്ഞെടുക്കുന്ന കോളേജില്‍ അഡ്മിഷന് എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.ihrd.ac.in.