സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 9 ജൂലൈ 2024 (12:12 IST)
കര്‍ണാടകയില്‍ കനത്ത മഴയെ തുടര്‍ന്ന് സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി പ്രഖ്യാപിച്ചു. ഉത്തര കന്നഡ, ഉഡുപ്പി, മംഗളൂരു എന്നീ ജില്ലകളിലാണ് മഴ കനക്കുന്നത്. കടലില്‍ പോകരുതെന്ന് മത്സ്യത്തൊഴിലാളികള്‍ക്കും മുന്നറിയിപ്പുണ്ട്. കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ ബംഗളൂര്‍ നഗരം വെള്ളത്തിലായി. റോഡുകളില്‍ വെള്ളം കയറിയതോടെ ഗതാഗതം സ്തംഭിച്ചു.
അതേസമയം കേരളത്തില്‍ ഇന്ന് രണ്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കണ്ണൂര്‍, കാസറഗോഡ് എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.