രാജ്യാന്തര മേളയ്ക്ക് നാളെ തലസ്ഥാനത്ത് തിരശീല വീഴും

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 24 മാര്‍ച്ച് 2022 (16:33 IST)
യുദ്ധം പ്രതിസന്ധിയിലാക്കിയ മനുഷ്യരുടെ അതിജീവനക്കാഴ്ചകളുമായി എട്ടു ദിവസം സിനിമാപ്രേമികള്‍ക്ക് വിരുന്നൊരുക്കിയ രാജ്യാന്തര മേളയ്ക്ക് നാളെ തലസ്ഥാനത്ത് തിരശീല വീഴും. ഇറാന്‍ ,അഫ്ഗാന്‍,തുര്‍ക്കി ,റഷ്യ, നൈജീരിയ,ആഫ്രിക്ക തുടങ്ങി 60 ലധികം രാജ്യങ്ങളില്‍ നിന്നുള്ള 173 ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിച്ചത്.

മത്സര വിഭാഗത്തില്‍ ഇക്കുറി പ്രദര്‍ശിപ്പിച്ച പകുതി ചിത്രങ്ങളും ഒരുക്കിയത്
വനിതാ സംവിധായകരായിരുന്നു .സ്പാനിഷ് ചിത്രം 'കമീല കംസ് ഔട്ട് റ്റു നെറ്റ്', നതാലിഅല്‍വാരിസ് മീസെന്‍ സംവിധാനം ചെയ്ത 'ക്ലാരാ സോല',ക്രോയേഷ്യന്‍ ചിത്രം 'മ്യൂറീന',ദിന അമീര്‍ സംവിധാനം ചെയ്ത 'യു റീസെമ്പിള്‍ മി',കമീലാ ആന്റിനിയുടെ 'യൂനി' ,'കോസ്റ്റ ബ്രാവ ലെബനന്‍' എന്നി ചിത്രങ്ങള്‍ പ്രേക്ഷകര്‍ നിറഞ്ഞ സദസില്‍ വരവേറ്റു.

താരാ രാമാനുജം സംവിധാനം ചെയ്ത 'നിഷിദ്ധോ',കൃഷാന്ത് സംവിധാനം ചെയ്ത 'ആവാസ വ്യൂഹം' വിനോദ് രാജ് സംവിധാനം ചെയ്ത തമിഴ് ചിത്രം 'കൂഴങ്ങള്‍', 'ഐ ആം നോട്ട് ദി റിവര്‍ ഝലം' എന്നീ ഇന്ത്യന്‍
മത്സര ചിത്രങ്ങള്‍ക്കും മികച്ച പ്രതികരണം ലഭിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :