അനുബന്ധ വാര്‍ത്തകള്‍
- തൃശ്ശൂരില്‍ കുന്നംകുളത്ത് താലികെട്ട് കഴിഞ്ഞ് വരന്റെ വീട് കണ്ട വധു വിവാഹത്തില്‍ നിന്ന് പിന്മാറി
- കോഴിക്കോട് ഭക്ഷണം തൊണ്ടയില്‍ കുരുങ്ങി എട്ടുവയസുകാരന് ദാരുണാന്ത്യം
- തിരുവനന്തപുരത്ത് നായയുടെ കടിയേറ്റ് ആശുപത്രിയിലെത്തി മടങ്ങവെ ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു
- സഹപ്രവർത്തകന്റെ മാതാവിനെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചയാൾ അറസ്റ്റിൽ
- കടബാധ്യതയെ തുടര്‍ന്ന് വയനാട്ടില്‍ കര്ഷകന് ജീവനൊടുക്കി
കോഴിക്കോട് പോക്കറ്റിലിട്ടിരുന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് ഗുരുതര പരിക്ക്
കോഴിക്കോട് പോക്കറ്റിലിട്ടിരുന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് പരിക്ക്. റെയില്‍വേ കരാര്‍ തൊഴിലാളിയായ ഫാരിസ് റഹ്മാന്റെ മൊബൈലാണ് പൊട്ടിത്തെറിച്ചത്. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സംഭവം നടന്നത്. പാന്റിന്റെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന മൊബൈല്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തില്‍ യുവാവിന് ഗുരുതരമായി പൊള്ളലേറ്റു. ഇന്ന് രാവിലെ ഏഴ് മണിയോടെ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ജോലിക്ക് എത്തിയപ്പോഴായിരുന്നു സംഭവം. അടിവയറ്റിലും കാലിലും സാരമായി പൊള്ളലേറ്റ യുവാവിനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ലോക്കോ പൈലറ്റിന്റെ സര്‍വീസ് റൂമിലെ ജീവനക്കാരനാണ് ഇയാള്‍. രണ്ട് വര്‍ഷം മുമ്ബ് വാങ്ങിയ റിയല്‍ മി ഫോണിന്റെ ബാറ്ററിയുടെ ഭാഗമാണ് പൊട്ടിത്തെറിച്ചത് എന്നാണ് വിവരം. ഇക്കഴിഞ്ഞ ഏപ്രില്‍ 24ന് തൃശൂര്‍ തിരുവില്വാമലയില്‍ മൊബൈല്‍ഫോണ്‍ പൊട്ടിത്തെറിച്ച് എട്ടുവയസുള്ള പെണ്‍കുട്ടി മരിച്ചിരുന്നു.