കുമളി തേക്കടി തടാകത്തില്‍ മീന്‍ പിടിക്കാന്‍ പോയി കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 20 മാര്‍ച്ച് 2023 (08:45 IST)
കുമളി തേക്കടി തടാകത്തില്‍ മീന്‍ പിടിക്കാന്‍ പോയി കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. കുമളി മന്നക്കുഴിയില്‍ താമസക്കാരനായ തമിഴ്‌നാട് സ്വദേശി ശെല്‍വരാജിനെയാണ് തടാകത്തില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം ആണ് സെല്‍വരാജ് തേക്കടി തടാകത്തില്‍ മീന്‍ പിടിക്കാന്‍ പോയത്. രാവിലെ ഇയാളുടെ ചെരുപ്പും തുണിയും കരയില്‍ കണ്ട ആദിവാസികളാണ് വിവരം മറ്റുള്ളവരെ അറിയിച്ചത്. പിന്നാലെ പീരുമേട് ഫയര്‍ഫോഴ്‌സ് റസ്‌ക്യൂട്ടീവ് സ്ഥലത്തെത്തി തിരച്ചില്‍ നടത്തി മൃതദേഹം കണ്ടെത്തുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :