പെരുന്നാള്‍ പടം !'കഠിന കഠോരമീ അണ്ഡകടാഹം' റിലീസ് പ്രഖ്യാപിച്ചു, വീഡിയോ

കെ ആര്‍ അനൂപ്| Last Modified ശനി, 18 മാര്‍ച്ച് 2023 (09:12 IST)
'കഠിന കഠോരമീ അണ്ഡകടാഹം' പ്രദര്‍ശനത്തിന് ഒരുങ്ങുന്നു. ബേസില്‍ ജോസഫിനെ നായകനാക്കി നവാഗതനായ മുഹഷിന്‍ സംവിധാനം ചെയ്ത സിനിമയുടെ റിലീസ് അപ്‌ഡേറ്റ് പുറത്ത്.

പെരുന്നാളിന് പ്രദര്‍ശനത്തിന് എത്തും എന്നാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചിരിക്കുന്നത്.ബച്ചു എന്ന കഥാപാത്രത്തെയാണ് ബേസില്‍ അവതരിപ്പിക്കുന്നത്.
ഇന്ദ്രന്‍സ്, ജോണി ആന്റണി, ജാഫര്‍ ഇടുക്കി, ബിനു പപ്പു, സുധീഷ്, നിര്‍മ്മല്‍ പാലാഴി, സ്വതി ദാസ് പ്രഭു, അശ്വിന്‍, പാര്‍വതി കൃഷ്ണ, ഫറ ഷിബ്ല, ശ്രീജ രവി തുടങ്ങിയ താരനിരയുണ്ട്.

എസ്.മുണ്ടോള്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു ഗോവിന്ദ് വസന്ദയാണ് സംഗീതം ഒരുക്കുന്നത്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :