മലപ്പുറത്ത് റോഡിലേക്ക് ഉരുണ്ടുവീണ ഫുട്‌ബോളില്‍ ബൈക്ക് തട്ടി മറിഞ്ഞു; യുവതിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 23 ജനുവരി 2023 (09:39 IST)
മലപ്പുറത്ത് റോഡിലേക്ക് ഉരുണ്ടുവീണ ഫുട്‌ബോളില്‍ ബൈക്ക് തട്ടി മറിഞ്ഞു. യുവതിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി. മലപ്പുറം തൃക്കലങ്ങോടാണ് സംഭവം നടന്നത്. തട്ടാംകുന്ന് സ്വദേശി 38 കാരിയായ ഫാത്തിമ സുഹറയാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 4:30 ആയിരുന്നു സംഭവം. സഹോദരനൊപ്പം ബൈക്കില്‍ യാത്ര ചെയ്യവെയാണ് അപകടമുണ്ടായത്.

റോഡരികില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടികളുടെ ഫുട്‌ബോള്‍ റോഡിലേക്ക് ഉരുണ്ടുവന്ന് ബൈക്കില്‍ തട്ടുകയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട ബൈക്ക് മറിയുകയും ചെയ്തു. പിന്നാലെ വന്ന ടോറസ് ലോറി യുവതിയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. സംഭവ സ്ഥലത്തുവച്ച് തന്നെ ഫാത്തിമ മരിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :