തദ്ദേശ സ്ഥാപനങ്ങളിലെ കൂറുമാറ്റം: അംഗങ്ങളെസംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യരാക്കി

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 23 ജനുവരി 2023 (13:26 IST)
കൂറുമാറ്റ നിരോധന നിയമ പ്രകാരം പാലക്കാട് ജില്ലയിലെ മങ്കര ഗ്രാമപഞ്ചായത്ത് അംഗം വസന്തകുമാരി, ഇടുക്കി ജില്ലയിലെ കരിമണ്ണൂര്‍ ഗ്രാമപഞ്ചായത്ത് അംഗമായിരുന്ന ദേവസ്യ ദേവസ്യ,സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റിയിലെ മുന്‍കൗണ്‍സിലര്‍ റ്റി.എല്‍. സാബു എന്നിവരെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ. ഷാജഹാന്‍ അയോഗ്യരാക്കി.

മങ്കര ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് നാലില്‍ പഞ്ചായത്ത് അംഗമായ വസന്തകുമാരിക്ക് അംഗമായി തുടരുന്നതിനും തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്നതിനും 2023 ജനുവരി17 മുതല്‍ ആറു വര്‍ഷത്തേക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി തിരഞ്ഞെടുപ്പില്‍ വിജയിച്ച് എല്‍ഡി.എഫ്. പിന്തുണയോടെ പിന്നീട് വൈസ് പ്രസിഡന്റുമായി. നിലവില്‍ മങ്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയതിനാല്‍ വൈസ് പ്രസിഡന്റ് സ്ഥാനവും നഷ്ടമാകും. മങ്കര ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡ് അംഗമായ എം.വി. രമേശിന്റെ പരാതി തീര്‍പ്പാക്കിയാണ് കമ്മീഷന്റെ ഉത്തരവ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :