തമിഴ്‌നാട്ടിലെ ഗൂഡല്ലൂരില്‍ രണ്ടുപേരെ കൊന്ന ഒറ്റയാന്‍ വയനാട്ടില്‍ ബത്തിരിയിലിറങ്ങി; കടത്തിണ്ണയില്‍ കിടന്ന മധ്യവയസ്‌കനെ എടുത്തെറിഞ്ഞു

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 6 ജനുവരി 2023 (19:46 IST)
തമിഴ്‌നാട്ടിലെ ഗൂഡല്ലൂരില്‍ രണ്ടുപേരെ കൊന്ന ഒറ്റയാന്‍ വയനാട്ടില്‍ ബത്തിരിയിലിറങ്ങി. ഇതോടെ നാട്ടുകാര്‍ ഭീതിയിലായി. വയനാട് ബത്തേരി നഗരമധ്യത്തില്‍ ഇറങ്ങിയ കാട്ടാന കടത്തിണ്ണയില്‍ കിടന്ന മധ്യവയസ്‌കനെ എടുത്തെറിഞ്ഞു. ബത്തേരി നഗരത്തോടു ചേര്‍ന്ന കൃഷിയിടങ്ങളില്‍ തമ്പടിച്ചിരുന്ന കാട്ടാന ഇന്നു പുലര്‍ച്ചെ 2.30 ഓടെയാണു നഗരത്തിലേക്കെത്തിയത്. മെയിന്റോഡിലൂടെ ഓടിനടന്ന കാട്ടാന നടപ്പാതയില്‍ നിന്ന ബത്തേരി സ്വദേശിയ്ക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :