പെരിയാറില്‍ കുളിക്കാനിറങ്ങിയ കോളേജ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 29 ഒക്‌ടോബര്‍ 2022 (17:55 IST)
പെരിയാറില്‍ കുളിക്കാനിറങ്ങിയ കോളേജ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. മുരിക്കാശേരി രാജമുടി മാര്‍ സ്ലീവാ കോളേജിലെ മൂന്നാംവര്‍ഷ ജിയോളജി വിദ്യാര്‍ത്ഥി അഭിജിത്താണ് മരിച്ചത്. 20 വയസായിരുന്നു. റാന്നി അത്തിക്കയം സ്വദേശിയാണ് അഭിജിത്ത്. അപകടത്തില്‍ പെട്ടതിനെ തുടര്‍ന്ന നാട്ടുകാരും ഫയര്‍ഫോഴ്‌സും എത്തി അഭിജിത്തിനെ കരയ്‌ക്കെത്തിച്ചപ്പോഴേക്കും ജീവന്‍ നഷ്ടപ്പെട്ടിരുന്നു.

മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :