വീട്ടമ്മയെ യുവാവ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി; രണ്ടുപേരും ആശുപത്രിയില്‍

ശ്രീനു എസ്| Last Modified ചൊവ്വ, 30 മാര്‍ച്ച് 2021 (13:35 IST)
വീട്ടമ്മയെ യുവാവ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചു. മീനങ്ങാടി പഞ്ചായത്തിലെ മുരണിയില്‍ ഷംസുദ്ദീന്റെ ഭാര്യ ഉമൈബത്തി(40)നാണ് പൊള്ളലേറ്റത്. ഉമൈബത്തിന്റെ മകന്റെ സുഹൃത്തായ ശ്രീകാന്താണ് കുറ്റകൃത്യം ചെയ്തത്. ഗുരുതരമായി പൊള്ളലേറ്റ ഉമൈബത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ശ്രീകാന്തിനെ നാട്ടുകാര്‍ പിടികൂടി മര്‍ദ്ദിച്ചു. ഇതോടെ ഇയാളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്. സംഭവത്തില്‍ മീനങ്ങാടി പൊലീസ് കേസെടുത്തിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :