അശ്ലീല പരാമര്‍ശം: ജോയിസ് ജോര്‍ജിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന് രമേശ് ചെന്നിത്തല

ശ്രീനു എസ്| Last Modified ചൊവ്വ, 30 മാര്‍ച്ച് 2021 (12:41 IST)
രാഹുല്‍ ഗാന്ധിക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ ജോയിസ് ജോര്‍ജിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ജോയിസ് ജോര്‍ജ് സ്ത്രീവിരുദ്ധപരമായതും അങ്ങേയറ്റം മോശവുമായ പരാമര്‍ശമാണ് നടത്തിയത്. അതേസമയം അവനവന്റെ ഉള്ളിലുള്ള അശ്ലീലമാണ് പുറത്തുവരുന്നതെന്ന് ഡീന്‍ കുര്യാക്കോസ് എംപി പറഞ്ഞു.

വിദ്യാര്‍ത്ഥിനികള്‍ക്കെതിരെയുള്ള പരാമര്‍ശമാണിതെന്നും തിരഞ്ഞെടുപ്പ് കമ്മീഷനു പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം അശ്ലീല പരാമര്‍ശം നടത്തിയ ജോയിസ് ജോര്‍ജിനെതിരെ എന്തു നടപടിയാണ് മുഖ്യമന്ത്രിയും മുന്നണിയും സ്വീകരിക്കാന്‍ പോകുന്നതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ചോദിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :