ഇടുക്കി|
JOYS JOY|
Last Modified വ്യാഴം, 15 ഒക്‌ടോബര്‍ 2015 (17:01 IST)
ഇടുക്കി ജില്ലയില്‍ വെള്ളിയാഴ്ച ഹര്‍ത്താല്‍. ഹൈറേഞ്ച് സംരക്ഷണ സമിതിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ചീഫ് സെക്രട്ടറി ജിജി തോംസണ്‍ സമര്‍പ്പിച്ച വിവാദ സത്യവാങ്മൂലം പിന്‍വലിക്കണം എന്നാവശ്യപ്പെട്ടാണ് ഹര്‍ത്താല്‍.
ഹൈറേഞ്ച് സംരക്ഷണസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിന് ഇടതുമുന്നണിയുടെ പിന്തുണയുണ്ട്. രാവിലെ ആറുമണി മുതല്‍ വൈകുന്നേരം ആറുമണി വരെയാണ് ഹര്‍ത്താല്‍.
കഴിഞ്ഞ 25ന് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ 1993ലെ പ്രത്യേക ഘട്ടമനുസരിച്ച് പട്ടയം നല്‍കിയ ഭൂമിയെല്ലാം വനഭൂമിയാണെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. പട്ടയഭൂമിയില്‍ പാറഖനനം നടക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലുള്ള കേസിലാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ചീഫ് സെക്രട്ടറി സത്യവാങ്മൂലം സമര്‍പ്പിച്ചത്.