തലശ്ശേരി|
jibin|
Last Modified വെള്ളി, 25 സെപ്‌റ്റംബര്‍ 2015 (08:15 IST)
പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് തലശ്ശേരി നഗരസഭാ പരിധിയില്‍ മര്‍ച്ചന്‍റ് അസോസിയേഷനും മുസ്ളിം ലീഗ് മണ്ഡലം കമ്മിറ്റിയും സംയുക്തമായി പ്രഖ്യാപിച്ച ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍. കടകള്‍ ഒന്നും തുറന്നിട്ടില്ല. ചെറുവാഹനങ്ങള്‍ മാത്രമാണ് നിരത്തിലുള്ളത്.
പെരുന്നാള്‍ പ്രമാണിച്ച് ബുധനാഴ്ച രാത്രി ഏറെ വൈകിയും തലശ്ശേരിയില്‍ കടകള്‍ തുറന്നു പ്രവര്‍ത്തിച്ചിരുന്നു. തുടര്‍ന്ന് പൊലീസ് എത്തി കടകള്‍ അടയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് സംഘര്‍ഷം ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഉണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് ഹര്‍ത്താല്‍ ആഹ്വാനം.