അനുബന്ധ വാര്‍ത്തകള്‍
- വിസ്മയയുടെ പണത്തിലും സ്വര്‍ണത്തിലും കിരണ്‍ കുമാറിന്റെ വീട്ടുകാര്‍ക്ക് തൊടാന്‍ കഴിയില്ല; പൂട്ടിട്ട് പൊലീസ്
- 'ഒരു വട്ടം വിളിച്ചിരുന്നെങ്കില്‍ ഇടപെട്ടേനെ,അവനിട്ട് രണ്ട് പൊട്ടിച്ച് വിളിച്ചോണ്ട് വന്നേനെ'; വൈകാരികമായി പ്രതികരിച്ച് സുരേഷ് ഗോപി
- ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് കൊതുകുതിരി കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു
- ഭര്‍ത്താവിനെ വീഡിയോകോള്‍ ചെയ്ത് യുവതി ആത്മഹത്യ ചെയ്തു; സ്ത്രീധന പീഡനമെന്ന് ആരോപണം
- സ്ത്രീധനം ചോദിക്കുന്ന വരനെ ആവശ്യമില്ല, സ്ത്രീധനം ആവശ്യപ്പെട്ടാല്‍ ഈ നമ്പറില്‍ റിപ്പോര്‍ട്ട് ചെയ്യൂ: മന്ത്രി വീണ ജോര്‍ജ്
കിടപ്പറയിലെ ജനല്‍കമ്പിയില്‍ യുവതി തൂങ്ങിമരിച്ച സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍
യുവതി തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അയ്യപ്പന്‍കോവില്‍ മാട്ടുക്കട്ട അറഞ്ഞനാല്‍ അമല്‍ ബാബു(27)വിനെ പൊലീസ് അറസ്റ്റ് ചെയ്തു. പീരുമേട് ഡിവൈഎസ്പി കെ.ലാല്‍ജി, ഉപ്പുതറ സി.ഐ. ആര്‍.മധു എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
അമലിന്റെ ഭാര്യ ധന്യയെ (21) മാര്‍ച്ച് 29-ന് രാവിലെ ആറുമണിയോടെ മുറിയിലെ ജനല്‍കമ്പിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയിരുന്നു. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സ്വകാര്യസ്ഥാപനത്തില്‍ ജോലിചെയ്യുന്ന ഭര്‍ത്താവ് പോയ ശേഷമായിരുന്ന സംഭവം. അന്നുതന്നെ ധന്യയുടെ അച്ഛന്‍ ജയപ്രകാശ് പരാതി നല്‍കിയിരുന്നു.
ധന്യക്ക് ശാരീരിക, മാനസിക പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍ന്നാണ്, ഗാര്‍ഹികപീഡനക്കുറ്റം ചുമത്തി ബുധനാഴ്ച രാവിലെ അമലിനെ അറസ്റ്റുചെയ്തത്.